കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരൂരില്‍ മെഗാ  ഒപ്പന സമരം - മലപ്പുറം

ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ കമ്മിറ്റിയുടെ  നേതൃത്വത്തിലാണ് മെഗാ ഒപ്പന സമരം നടത്തിയത്.

Oppana strike against citizenship Amendment Act  പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരൂരില്‍ ഒപ്പന സമരം  ജനാധിപത്യ മഹിളാ അസോസിയേഷൻ  മെഗാ ഒപ്പന സമരം  മലപ്പുറം  മെഗാ ഒപ്പന സമരം
പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരൂരില്‍ ഒപ്പന സമരം

By

Published : Jan 26, 2020, 11:07 AM IST

മലപ്പുറം : പൗരത്വ ഭേദഗതി നിയമവും പൗരത്വ രജിസ്റ്ററും പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫിന്‍റെ നേതൃത്വത്തിൽ നടത്തുന്ന മനുഷ്യ മഹാശൃഖലയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തിരൂരിൽ മെഗാ ഒപ്പന സമരം. വിദ്യാർഥികൾ മുതൽ 70 പിന്നിട്ട വീട്ടമ്മമാര്‍ വരെ ഇശലിനൊത്ത് ഒപ്പന അവതരിപ്പിച്ചപ്പോള്‍ തിരൂരിന് അത് പുതുചരിത്രമായി. 'വേഷം കൊണ്ട് തിരിച്ചറിയാനാവില്ല' എന്ന സന്ദേശമുയർത്തിയാണ് ജനാധിപത്യ മഹിളാ അസോസിയേഷൻ തിരൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഗാ ഒപ്പന സമരം നടത്തിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരൂരില്‍ ഒപ്പന സമരം
തിരൂർ വാഗൺ ട്രാജഡി ടൗൺ ഹാൾ പരിസരത്ത് നടന്ന സമരത്തില്‍ തെക്കുമുറി സ്വദേശി ഷഹന ഷറിൻ മണവാട്ടിയായി. മഹിളാ അസോസിയേഷന്‍റെ തിരൂർ ഏരിയയിലെ വിവിധ യൂണിറ്റുകളിൽ നിന്നായി 500 വനിതകളാണ് മത്സരത്തില്‍ പങ്കെടുത്തത്. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ പ്രസിഡന്‍റ് അജിത്രി സമൂഹ ഒപ്പന ഉദ്ഘാടനം ചെയ്തു. കെ.പി കാർത്യായനി അധ്യക്ഷയായി. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സി.പി റംല ഭരണഘടനാ പ്രതിജ്ഞ ചൊല്ലി കൊടുത്തു. സി പി എം ഏരിയാ സെക്രട്ടറി അഡ്വ പി ഹംസ കുട്ടി, സാഹിത്യകാരി സുഹറ കൂട്ടായി , ഗീത പള്ളിയേരി, നഗരസഭാ വൈസ് ചെയർപേഴ്സൺ പി സഫിയ എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

...view details