മലപ്പുറം:ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തവനൂര്‍ സർക്കാർ വൃദ്ധമന്ദിരത്തിൽ ഓണക്കോടി വിതരണം ചെയ്‌തു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന ചടങ്ങില്‍ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. ലക്ഷ്മിയും അസോ. ജില്ലാ പ്രസിഡന്‍റ് ഡോ. പി.യു. അബ്ദുൽ അസീസും ചേർന്ന് ഓണക്കോടി കൈമാറി. സൂപ്രണ്ട് അബ്ദുൽ കരീം വസ്ത്രങ്ങൾ ഏറ്റുവാങ്ങി.
വൃദ്ധമന്ദിരത്തില്‍ ഓണക്കോടി വിതരണം - onnam news
തവനൂര്‍ സർക്കാർ വൃദ്ധ മന്ദിരത്തിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ നേതൃത്വത്തില്‍ ഓണക്കോടി വിതരണം ചെയ്‌തു.

ഓണക്കോടി വിതരണം
തവനൂര്‍ സർക്കാർ വൃദ്ധമന്ദിരത്തിൽ ഓണക്കോടി വിതരണം ചെയ്‌തു.
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.മോഹൻ ദാസ്, വികസന സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാൻ വേലായുധൻ, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും അസോ. സംസ്ഥാന കമ്മിറ്റി അംഗവുമായ ഡോ. ബി. സുരേഷ് എന്നിവര്‍ പങ്കെടുത്തു.