മലപ്പുറം: കവളപ്പാറ ദുരന്തത്തിന് ഒരാണ്ട്. സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുമ്പോൾ വേദന നിറഞ്ഞ ഓർമപ്പെടുത്തലാണ് 59 പേരുടെ ജീവനെടുത്ത 2019 ആഗസ്റ്റ് എട്ടിലെ കവളപ്പാറ ദുരന്തം. കഴിഞ്ഞവർഷം ഈ ദിവസമാണ് കവളപ്പാറയിലെ മുത്തപ്പൻ കുന്നിന്‍റെ ഒരു ഭാഗം ഇടിഞ്ഞുവീണത്. 40ലധികം വീടുകൾ മണ്ണിനടിയിൽ പെട്ടു. ദുരന്തം നടന്ന് മണിക്കൂറുകൾ കഴിഞ്ഞാണ് വിവരം പുറംലോകം അറിയുന്നത്. കഴിഞ്ഞ വർഷം മഴയത്ത് ഇവിടത്തുകാർക്ക് നഷ്ടമായത് തങ്ങളുടെ ഉറ്റവരെയും നാട്ടുകാരെയും സുഹൃത്തുക്കളെയുമാണ്. നീണ്ട 13 ദിവസത്തെ തിരച്ചിലിനൊടുവിലാണ് 48 പേരുടെ മൃതദേഹങ്ങൾ ലഭിച്ചത്.
മായാത്ത മുറിവായി കവളപ്പാറ; ദുരന്തത്തിന് ഒരാണ്ട്
സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിക്കുമ്പോൾ വേദന നിറഞ്ഞ ഓർമപ്പെടുത്തലാണ് 59 പേരുടെ ജീവനെടുത്ത 2019 ആഗസ്റ്റ് എട്ടിലെ കവളപ്പാറ ദുരന്തം
കവളപ്പാറ
ദുരന്തത്തിന് ഇരയായവർ ഇപ്പോഴും സമീപത്തെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുകയാണ്, ഒരുവർഷം കഴിയുമ്പോഴെങ്കിലും ലഭിക്കുവാനുള്ള സഹായം എത്രയും പെട്ടെന്ന് സർക്കാറിൽ നിന്നു ലഭിക്കുമെന്ന പ്രതീക്ഷയോടെ.
Last Updated : Aug 8, 2020, 11:16 AM IST