മലപ്പുറം:മഞ്ചേരിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്. ഈ മാസം 29ന് റിയാദിൽ നിന്നെത്തി ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു. കടുത്ത പനിയെ തുടർന്ന് ഒന്നാം തീയതിയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊവിഡ് പരിശോധനക്കായുള്ള സ്രവ സാമ്പിൾ നേരത്തെ പരിശോധനക്കയച്ചിരുന്നു. ഇന്നാണ് രോഗം സ്ഥിരീകരിച്ചുകൊണ്ടുള്ള ഫലം ലഭിച്ചത്. മരിച്ച മുഹമ്മദ് അർബുദത്തിന് ചികിത്സ തേടുന്ന ആളാണ്.
കേരളത്തിൽ വീണ്ടും കൊവിഡ് മരണം - കൊവിഡ് മരണം
കേരളത്തിൽ വീണ്ടും കൊവിഡ് മരണം
10:56 July 05
വണ്ടൂർ ചോക്കാട് സ്വദേശി മുഹമ്മദ് (82) ആണ് മരിച്ചത്
Last Updated : Jul 5, 2020, 12:43 PM IST