തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍ - kerala news
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസ് (37) ആണ് അറസ്റ്റിലായത്
മലപ്പുറം:തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ഒരാള്‍ കൂടി കസ്റ്റംസിന്‍റെ പിടിയില്‍. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി റമീസ് (37) ആണ് അറസ്റ്റിലായത്. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട നാലാമത്തെ അറസ്റ്റാണിത്. കടത്തികൊണ്ട് വരുന്ന സ്വര്‍ണം വിതരണം ചെയ്യുന്നത് ഇയാളാണെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. കള്ളക്കടത്തിലൂടെ എത്തിക്കുന്ന സ്വര്‍ണം എവിടേക്ക് പോകുന്നുവെന്നതില്‍ വ്യക്തമായ സൂചന ഇയാളെ ചോദ്യം ചെയ്തതിലൂടെ കസ്റ്റംസിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇയാളെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയത് അന്വേഷിക്കാന്‍ കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ഇവരാണ് റമീസിനെ കസ്റ്റഡിയിലെടുത്തത്. ശനിയാഴ്‌ച വൈകുന്നേരം കേസിലെ രണ്ടും നാലും പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ബെംഗളൂരുവില്‍ നിന്ന് എന്‍ഐഎയുടെ ഹൈദരാബാദ് യൂണിറ്റ് കസ്റ്റഡിയിലെടുത്തിരുന്നു.