മലപ്പുറം:നിലമ്പൂർ കൂറ്റംമ്പാറയിൽ 183 കിലോ കഞ്ചാവും ഒരു കിലോയോളം ഹാഷിഷ് ഓയിലുമായി നാല് പേർ എക്സൈസ് പിടിയിൽ. ആന്ധ്രാപ്രദേശിൽ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചതെന്ന് പ്രതികൾ എക്സൈസിന് മൊഴി നൽകി. നിലമ്പൂർ എക്സൈസ് വിഭാഗത്തിനും മലപ്പുറം ഐ.ബിക്കും ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
സംഭവത്തിൽ കൂറ്റംമ്പാറ സ്വദേശികളായ കളത്തിൽ ഷറഫുദ്ദീൻ ഓടക്കൽ അലി, കല്ലിടുമ്പിൽ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെ അറസ്റ്റ് ചെയ്തു. പൂക്കോട്ടുംപാടം കുറ്റമ്പാറ പരതകുന്നിൽ കാട് പിടിച്ച കിടക്കുന്ന പറമ്പിൽ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് പുലർച്ചെ പിടികൂടിയത്.
മുഖ്യ സൂത്രധാരൻ കാളികാവ് സ്വദേശിയെന്ന് ഉദ്യോഗസ്ഥര്‍