കണ്ണമംഗലം ഗ്രാമ പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കി - Drinking Water Scheme
കുടിവെള്ള പദ്ധതി ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു

മലപ്പുറം: വേങ്ങര കണ്ണമംഗലം ഗ്രാമ പഞ്ചായത്തില്‍ സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കി. ശുദ്ധജലവും നല്ല ഭക്ഷണവും എല്ലാ ജനങ്ങള്‍ക്കും ലഭ്യമായെന്ന് ഉറപ്പ് വരുത്തുന്നതിലൂടെ മാത്രമേ വികസനം പൂര്‍ത്തിയാകൂവെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ജില്ലയില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കും മറ്റുമായി ജലസംഭരണികള്‍ അത്യാവശ്യമാണെന്നും അതിന് വേണ്ട പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 24.74 കോടി രൂപ ചെലവഴിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കിയിരിക്കുന്നത്. കെ.എന്‍.എ ഖാദര്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി.