മലപ്പുറം:വാളയാറിൽ ബാലികമാരെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നിന്നു പോലും സർക്കാർ പാഠം പഠിച്ചില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. രണ്ടാം തവണയും ഭരണം കിട്ടിയതുകൊണ്ട് സംസ്ഥാനത്ത് എന്തുമാകാമെന്ന നിലയാണെന്ന് ഉമ്മന്‍ചാണ്ടി ആരോപിച്ചു.വണ്ടിപ്പെരിയാറിൽ ബാലിക പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാനവ്യാപകമായി ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പകൽപ്പന്തം പരിപാടി സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് ഇപ്പോള്‍ എന്തുമാകാമെന്ന നിലയെന്ന് ഉമ്മന്‍ ചാണ്ടി - വാളയാര്‍ പീഡന കേസ്
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾക്ക് പരിമിതിയുള്ളതിന്‍റെ ആനുകൂല്യം സർക്കാർ മുതലെടുക്കുകയാണെന്നും ഉമ്മന്‍ചാണ്ടി
തുടര്‍ ഭരണം എന്തുമാകാമെന്ന നിലയിലേക്ക് സര്‍ക്കാറിനെ മാറ്റി: ഉമ്മന്‍ ചാണ്ടി
കൂടുതല്‍ വായനക്ക്:- വണ്ടിപ്പെരിയാറിലെ ആറ് വയസുകാരിയുടെ മരണം കൊലപാതകം; പ്രതി പിടിയിൽ
കൊവിഡിന്‍റെ പശ്ചാത്തലത്തിൽ പ്രതിഷേധങ്ങൾക്ക് പരിമിതിയുള്ളതിന്‍റെ ആനുകൂല്യം സർക്കാർ മുതലെടുക്കുകയാണെന്നും ഉമ്മൻചാണ്ടി കുറ്റപ്പെടുത്തി. വെള്ളിയാഴ്ച നിയോജകമണ്ഡലം കേന്ദ്രങ്ങളിലും ശനിയാഴ്ച പഞ്ചായത്തുകളിലും യൂത്ത് കോൺഗ്രസ് സമരം തുടരും.
Last Updated : Jul 8, 2021, 1:51 PM IST