കേരളം

kerala

ETV Bharat / state

വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി - old man found dead

മലപ്പുറം മൂത്തേടം സ്വദേശി പൊറ്റയില്‍ അബ്‌ദുവിനെയാണ് തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

കരിമ്പുഴ  old man found dead
വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി

By

Published : Dec 29, 2019, 9:18 PM IST

മലപ്പുറം: കരുളായി കരിമ്പുഴയില്‍ വൃദ്ധനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേടം സ്വദേശി പൊറ്റയില്‍ അബ്‌ദു(60)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 10.30 ഓടെ കരിമ്പുഴയില്‍ കുളിക്കാനെത്തിയ കുട്ടികളാണ് മൃതദേഹം ആദ്യം കണ്ടത്. ശരീരത്തിന്‍റെ പകുതിഭാഗം വെള്ളത്തിലും പകുതിഭാഗം കരയിലുമായി കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു.

തുടര്‍ന്ന് പെരിന്തല്‍മണ്ണ എഎസ്‌പി രീഷ്‌മ രമേഷ് സ്ഥലത്തെത്തി പരിശോധന നടത്തി. നിലമ്പൂര്‍ എസ്‌ഐ അജയന്‍റെ നേതൃതത്തിലുള്ള പൂക്കോട്ടുംപാടം പൊലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. തലയില്‍ ഉള്‍പ്പെടെ ശരീരത്തിന്‍റെ ചില ഭാഗങ്ങളില്‍ മുറിവുകളുള്ളതിനാല്‍ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആയിഷയാണ് ഭാര്യ. ബുഷ്‌റ, സമീറ, റഷീദ എന്നിവരാണ് മക്കൾ.

ABOUT THE AUTHOR

...view details