മലപ്പുറം: നിലമ്പൂർ ബസ് സ്റ്റാന്‍ഡില്‍ വയോധികനെ അവശ നിലയില്‍ കണ്ടെത്തി. നാട്ടുകാര്‍ വിവരമറിയിച്ചിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു. മമ്പാട്-ടാണ വെള്ളൂർ കാവിൽ ഹംസ എന്ന പേരാണ് ഇയാളുടെ പക്കൽ നിന്നും ലഭിച്ചത്. നിലമ്പൂർ പുതിയ ബസ് സ്റ്റാന്‍ഡിലാണ് നാളുകളായി ഇയാള്‍ താമസിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ആരോഗ്യ നില മോശമായി.
നിലമ്പൂർ ബസ് സ്റ്റാന്‍ഡില്‍ വയോധികനെ അവശനിലയില്‍ കണ്ടെത്തി
നാട്ടുകാര്‍ വിവരമറിയിച്ചിട്ടും ആരോഗ്യ വകുപ്പ് നടപടിയെടുത്തില്ലെന്നും വ്യാപാരികള്‍ ആരോപിച്ചു. മമ്പാട്-ടാണ വെള്ളൂർ കാവിൽ ഹംസ എന്ന പേരാണ് ഇയാളുടെ പക്കൽ നിന്നും ലഭിച്ചത്.
നിലമ്പൂർ ബസ് സ്റ്റാന്‍ഡില്‍ വയോധികനെ അവശനിലയില്‍ കണ്ടെത്തി
വ്യാപാരികള്‍ ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ക്ക് കഴിക്കാന്‍ സാധിക്കുന്നില്ല. കൊവിഡ് സാധ്യതയുള്ളതിനാല്‍ പരിചരിക്കാന്‍ സന്നദ്ധരാകുന്നവര്‍ക്കും ഭയമാണെന്നും വ്യാപാരികള്‍ പറയുന്നു. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ കയ്യിലുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന്‍റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.