കാസര്‍കോട്: ദേശീയ പൗരത്വ രജിസ്റ്ററിന് മുന്നോടിയായാണ് കേന്ദ്ര സര്‍ക്കാര്‍ എന്‍.പി.ആര്‍ നടപ്പാക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം എന്‍.പി.ആറും പിന്നീട് എന്‍.ആര്‍.സിയും നടപ്പിലാക്കുമെന്നാണ് അമിത് ഷാ പാര്‍ലമെന്‍റില്‍ ആവര്‍ത്തിച്ച് പറഞ്ഞത്. പൗരത്വ പട്ടികയില്‍ നിന്നും പുറത്ത് പോകുന്ന മുസ്ലീം അല്ലാത്ത വിഭാഗക്കാര്‍ക്ക് പൗരത്വ ഭേദഗതി നിയമ പ്രകാരം അവര്‍ പൗരത്വം നല്‍കും.
മുസ്ലീം സമുദായത്തെ ഇന്ത്യയില്‍ നിന്നും പുറത്താക്കാൻ ശ്രമമെന്ന് സീതാറാം യെച്ചൂരി
പൗരത്വ പട്ടികയില്‍ നിന്നും പുറത്ത് പോകുന്ന മുസ്ലീം അല്ലാത്ത വിഭാഗക്കാര്‍ക്ക് പൗരത്വ ഭേദഗതി നിയമ പ്രകാരം അവര്‍ പൗരത്വം നല്‍കും
എന്‍.ആര്‍.സിക്ക് മുന്നോടിയായാണ് എന്‍.പി.ആര്‍ നടപ്പിലാക്കുന്നതെന്ന് സീതാറാം യെച്ചൂരി
മുസ്ലീങ്ങളെ ഇന്ത്യയില്‍ നിന്നും പുറത്താക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇന്ത്യയുടെ മതേതര സ്വഭാവത്തെ ഇല്ലാതാക്കി ഹിന്ദുരാഷ്ട്രമെന്ന അജണ്ട നടപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. കേരള ഗവര്‍ണറെ തിരിച്ചു വിളിക്കണം എന്ന പ്രതിപക്ഷ പ്രമേയത്തില്‍ നിലപാട് എടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് പറയേണ്ടതില്ലെന്നും സീതാറാം യെച്ചൂരി വ്യക്തമാക്കി.
Last Updated : Jan 28, 2020, 8:52 PM IST