മലപ്പുറം: ചുങ്കത്തറ കോട്ടേപാടം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ യാത്രാ സൗകര്യങ്ങളില്ലെന്ന് ആരോപണം. ചുങ്കത്തറ ടൗണിൽ നിന്നും ആശുപത്രിയിലെത്തണമെങ്കിൽ 50 രൂപ ഓട്ടോക്ക് നൽകണം. വിവിധ സ്ഥലങ്ങളിൽ നിന്നും ബസുകൾ കയറി മാമ്പൊയിൽ, പാലുണ്ട, പഞ്ചായത്ത്പടി എന്നിവിടങ്ങളിലുള്ളവർക്ക് ഓട്ടോ പിടിച്ചു വേണം ആശുപത്രിയിലെത്താൻ. പോക്ക് വരവിനായി 100 രൂപ ഓട്ടോക്കു മാത്രമായി മുടക്കാൻ സാധാരണക്കാർക്കാവില്ല. ദിനം പ്രതി 300 ലധികം രോഗികൾ ഒപി വിഭാഗത്തിൽ ചികിൽസ തേടിയെത്താറുണ്ടായിരുന്ന ആശുപത്രി ഇപ്പോൾ ശൂന്യമാണ്. ജീവനക്കാരുടെയും ഡോക്ടർമാരുടേയും അഭാവമാണ് കാരണം.
ചുങ്കത്തറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ യാത്രാ സൗകര്യങ്ങളില്ലെന്ന് ആരോപണം - chungathara
ദിനം പ്രതി 300 ലധികം രോഗികൾ ഒപി വിഭാഗത്തിൽ ചികിത്സ തേടിയെത്താറുണ്ടായിരുന്ന ആശുപത്രി ഇപ്പോൾ ശൂന്യമാണ്. വാഹന സൗകര്യമില്ലാത്തതിന്‍റെ പേരിൽ മാത്രം രോഗികൾ ആശുപത്രിയില്‍ എത്തുന്നില്ല.
ചുങ്കത്തറ , എടക്കര ടൗണുകളിൽ നിന്നും ഉൾ ഗ്രാമങ്ങളിലേക്ക് നിരവധി മിനി ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇത്തരം ബസുകൾ സമയക്രമം പാലിക്കുന്നതിന്‍റെ ഭാഗമായി ഇരു ടൗണുകളിലും ഏറെ നേരം നിർത്തിയിടുക പതിവാണ്. ഈ സമയത്ത് കോട്ടേപ്പാടം ആശുപത്രിയിലേക്ക് ട്രിപ്പ് റൂട്ട് അനുവദിച്ചാൽ ആയിരകണക്കിന് രോഗികൾക്കും കുടുംബങ്ങൾക്കും സഹായമാകും. സാമൂഹികാരോഗ്യകേന്ദ്രത്തിന്‍റെ യഥാർത്ഥ ഗുണവശം നാട്ടുകാർക്ക് ലഭ്യമാകണമെങ്കിൽ ഗതാഗത സൗകര്യം ഏർപ്പെടുത്തുകയേ വഴിയുള്ളൂ എന്ന് സാമൂഹിക പൊതു പ്രവർത്തകനായ കോട്ടേപാടം അനിൽകുമാർ പറഞ്ഞു. പി വി അൻവർ എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.പി സുഗുതൻ, ജില്ലാ മെഡിക്കൽ ഓഫീസർ, പഞ്ചായത്ത് അധികാരികൾ തുടങ്ങിയവര്‍ക്ക് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ല.