അമ്പുമല ആദിവാസി കോളനിയിൽ പാലം തകർന്നിട്ട് ഒരു വർഷം; ദുരിതമൊഴിയാതെ നാട്ടുകാർ - അമ്പുമല ആദിവാസി കോളനിയിൽ പാലം തകർന്നു
താത്ക്കാലികമായി നിർമിച്ച മുളം പാലത്തിലൂടെ ജീവൻ പണയം വെച്ചാണ് കോളനിയിലെ കുടുംബങ്ങൾ സഞ്ചരിക്കുന്നത്.
മലപ്പുറം:അമ്പുമല ആദിവാസി കോളനിയിലെ പാലം തകർന്നിട്ട് ഒരു വർഷമായിട്ടും നടപടിയെടുക്കാതെ അധികൃതർ. താത്ക്കാലികമായി നിർമിച്ച മുളം പാലത്തിലൂടെ ജീവൻ പണയം വെച്ചാണ് കോളനിയിലെ കുടുംബങ്ങൾ സഞ്ചരിക്കുന്നത്. കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ പന്തീരായിരം വനത്തിൽ ഉരുൾപൊട്ടലിനെ തുടർന്ന് കുറുവൻ പുഴയിലുണ്ടായ മലവെള്ളപാച്ചിലിലാണ് കമ്പിപ്പാലം തകർന്നത്. 2004ൽ ഗ്രാമ പഞ്ചായത്ത് നിർമിച്ച പാലം പുനർനിർമിക്കാൻ അധികൃതരെ സമീപിച്ചിട്ടും നടപടിയില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം പാലം ഇല്ലാത്തത് ആരോഗ്യ വകുപ്പ് ജീവനക്കാരെയാണ് കാര്യമായി ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചാലിയാർ പിഎച്ച്സി മെഡിക്കൽ ഓഫീസർ ഡോ.ടി.എൻ അനൂപ് ഉൾപ്പെടെയുള്ള ആരോഗ്യ വകുപ്പ് ജീവനക്കാർ താത്ക്കാലിക പാലത്തിലൂടെ സാഹസികമായയാണ് കോളനിയിലെത്തിയത്. അടിയന്തരമായി പാലം നിർമിച്ചില്ലെങ്കിൽ അപകടമുണ്ടാകാമെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു
TAGGED:
അമ്പുമല ആദിവാസി കോളനി