മലപ്പുറം:ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരമുള്ള പ്രത്യേക പരിശോധന സംഘം നിലമ്പൂർ താലൂക്കില്‍ പരിശോധന നടത്തി. കൊവിഡ് 19 സുരക്ഷ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക പരിശോധനാസംഘമാണ് നിലമ്പൂര്‍ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിയത്. ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരം ഓരോ താലൂക്കിലും ഇത്തരത്തിലുള്ള പ്രത്യേക സംഘങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. താലൂക്ക് സപ്ലൈ ഓഫീസാണ് പരിശോധനക്ക് മേല്‍നോട്ടം വഹിക്കുന്നത്. മാസ്‌ക് ധരിക്കുന്നുണ്ടോ, കടകളിലും മറ്റും സാമൂഹിക അകലം പാലിക്കുന്നുണ്ടോ, പൊതുസ്ഥലങ്ങളില്‍ തുപ്പുന്നുണ്ടോ തുടങ്ങിയവയാണ് പ്രധാനമായും പരിശോധനക്ക് വിധേയമാക്കുന്നത്.
പ്രത്യേക പരിശോധന സംഘം നിലമ്പൂർ താലൂക്കില്‍ പരിശോധന നടത്തി - special inspection
ജില്ലാ കലക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരം ഓരോ താലൂക്കിലും ഇത്തരത്തിലുള്ള പ്രത്യേക സംഘങ്ങള്‍ പരിശോധന നടത്തുന്നുണ്ട്.
കരുവാരകുണ്ട്, കാളികാവ്, നിലമ്പൂര്‍ മേഖലകളിലാണ് പ്രധാനമായും പരിശോധന നടത്തിയത്. വെള്ളിയാഴ്ച മാത്രം മൂന്ന് പഞ്ചായത്തുകളിലെ 175-ഓളം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്ന് 25 ഓളം കേസുകള്‍ എടുത്തു. കേസുകള്‍ പൊലീസ് സ്‌റ്റേഷനുകളിലേക്കാണ് കൈമാറുന്നത്. തുടര്‍ന്ന് കോടതിയിലേക്കും വിടും. കഴിഞ്ഞ മാസം രണ്ട് മുതലാണ് പ്രത്യേക പരിശോധനാ സംഘം പ്രവര്‍ത്തനം തുടങ്ങിയത്. അടുത്ത 30 വരെ ഇത്തരത്തിലുള്ള പരിശോധനകള്‍ ഉണ്ടായിരിക്കുമെന്ന് നിലമ്പൂര്‍ സപ്ലൈ ഓഫീസര്‍ പി. വാചസ്പതി പറഞ്ഞു.
ഓരോ ദിവസവും ശരാശരി 25 ഓളം കേസുകളാണെടുക്കുന്നത്. സപ്ലൈ ഓഫീസര്‍ക്ക് പുറമെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥന്‍ എന്‍. സതീഷ്, വിദ്യാഭ്യാസ വകുപ്പിലെ കെ. രാജേഷ്, ജി. രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍ കെ.ആര്‍. രാജേഷ് തുടങ്ങിയവരും പങ്കെടുത്തു. ഓരോ 10 ദിവസത്തേക്കും ഓരോ ടീമിനെയാണ് നിയമിച്ചിട്ടുള്ളത്.