കേരളം

kerala

ETV Bharat / state

നിലമ്പൂരില്‍ ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ പൂര്‍ണം - മലപ്പുറം

മെഡിക്കല്‍ സ്റ്റോറുകളുള്‍പ്പെടെ നാമമാത്രമായ കടകള്‍ മാത്രമാണ് നിലമ്പൂരില്‍ തുറന്നത്.

നിലമ്പൂരില്‍ ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ പൂര്‍ണം  ലോക്ക്‌ഡൗണ്‍ പൂര്‍ണം  ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍  മലപ്പുറം  nilambur sunday lockdown
നിലമ്പൂരില്‍ ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ പൂര്‍ണം

By

Published : Aug 16, 2020, 5:21 PM IST

മലപ്പുറം: നിലമ്പൂരില്‍ ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ പൂര്‍ണം. ജില്ലയില്‍ കൊവിഡ്‌ ബാധിതരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ ഏര്‍പ്പെടുത്തിയത്. മെഡിക്കല്‍ സ്റ്റോറുകളുള്‍പ്പെടെ നാമമാത്രമായ കടകള്‍ മാത്രമാണ് നിലമ്പൂരില്‍ തുറന്നത്. വ്യക്തമായ രേഖകളില്ലാതെ യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പിഴ ചുമത്തി. വഴിക്കടവ്‌ പൊലീസ് സ്റ്റേഷനിലെ ഒമ്പത് പൊലീസുകാര്‍ക്ക് കൊവിഡ്‌ സ്ഥിരീകരിക്കുകയും നിലമ്പൂര്‍ സി.ഐ ഉള്‍പ്പെടെ 11 പേര്‍ നിരീക്ഷണത്തില്‍ പോയ സാഹചര്യത്തിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ് പൊലീസും ആരോഗ്യ വകുപ്പും. വണ്ടൂര്‍, മമ്പാട്‌, വഴിക്കടവ്‌, പോത്തുകല്‍, ചാലിയാര്‍, മൂത്തേടം, ചുങ്കത്തറ, എടക്കര, കരുളായി, അമരമ്പലം, കാളികാവ്‌, കരുവാരക്കുണ്ട് ഭാഗങ്ങളിലെല്ലാം ശക്തമായ പരിശോധന ഏര്‍പ്പെടുത്തിയിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ എല്ലാ ഞായറാഴ്‌ചയും ജില്ലയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുമെന്ന്‌ ജില്ലാ ഭരണകൂടം വ്യക്തമാക്കി.

നിലമ്പൂരില്‍ ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ പൂര്‍ണം

ABOUT THE AUTHOR

...view details