മലപ്പുറം: ആർത്തലച്ചു പെയ്യുന്ന മഴയില്‍ കുത്തിയൊലിക്കുന്ന പുഴയും അവിടെ നിന്നുള്ള രക്ഷാപ്രവർത്തനവുമൊക്കെ നാം സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അങ്ങനെയൊരു രക്ഷ പ്രവർത്തനമാണ് നിലമ്പൂർ മുണ്ടേരി ഫാമില്‍ നടന്നത്.
കുത്തിയൊഴുകുന്ന ചാലിയാർ
ചാലിയാർ പുഴയുടെ മറുകരയില്‍ മുണ്ടേരി ഫാമിലെ ഇരുട്ടി കുത്തി കോളനിയിൽ താമസിക്കുന്ന ഒമ്പത് മാസം ഗർഭിണിയായ രാധികയെയും, പ്ലാന്‍റേഷൻ കോർപറേഷനിൽ ജോലി ചെയ്യുന്ന സിന്ധുവിനെയുമാണ് പുഴ കടന്ന് ഇക്കരെ എത്തിച്ചത്. സുരക്ഷ മുൻകരുതലിന്‍റെ ഭാഗമായാണ് രക്ഷാപ്രവർത്തനം. രാധികയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.
അവശനിലയിലായ സിന്ധുവിനെ പ്രാഥമിക ചികിത്സയ്‌ക്കായി നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലമ്പൂർ ഫയർഫോഴ്‌സിന്‍റെയും സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെയും നേതൃത്വത്തിലാണ് ബോട്ടുകളുടെ സഹായത്തോടെ രക്ഷാപ്രവർത്തനം നടത്തിയത്.