നിലമ്പൂര്‍ നഗരസഭ എല്‍ഡിഎഫ് പിടിച്ചെടുത്തു - തദ്ദേശ തെരഞ്ഞെടുപ്പ്
യുഡിഎഫിന് ഒമ്പത് ഡിവിഷനുകളില്‍ മാത്രമാണ് വിജയിക്കാനായത്.
മലപ്പുറം: നിലമ്പൂര്‍ നഗരസഭ എല്‍ഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിന് ഒമ്പത് ഡിവിഷനുകളില്‍ മാത്രമാണ് വിജയിക്കാനായത്. 33 ഡിവിഷനുകളില്‍ 22 സീറ്റും സ്വന്തമാക്കിയാണ് എല്‍ഡിഎഫ് തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. അതേസമയം ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്‌തു. ബിജെപി സ്ഥാനാര്‍ഥി വിജയനാരായണനാണ് രണ്ടാം ഡിവിഷനില്‍ വിജയിച്ചത്. 2010ല്‍ നിലമ്പൂര്‍ നഗരസഭയായി മാറിയതിന് ശേഷം യുഡിഎഫ് ഭരണത്തിന്‍ കീഴിലായിരുന്നു. കോണ്‍ഗ്രസിന്‍റെയും മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍റെയും തട്ടകമായിരുന്ന നിലമ്പൂരിലെ വിജയം ഇടതുപാളയത്തിന് കൂടുതല്‍ ആവേശം പകരുന്നതാണ്.