മലപ്പുറം: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ലോക നഴ്‌സ് ദിനം ആഘോഷിച്ചു. ഫ്ളോറന്‍സ് നൈറ്റിംഗേലിന്‍റെ ചിത്രത്തിന് മുമ്പില്‍ നിലവിളക്ക് കൊളുത്തി നഴ്‌സിംഗ് സൂപ്രണ്ട് സി.ജെ ലിസി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഇന്ന് മാത്രമായി ചുരുക്കിയതായി സൂപ്രണ്ട് അറിയിച്ചു.
ലോക നഴ്‌സ് ദിനം ആഘോഷിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രി - covid frontline workers
ആഘോഷചത്തിന്‍റെ ഭാഗമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നഴ്‌സുമാർ ഉച്ചഭക്ഷണം വിതരണം ചെയ്‌തു
ലോക നഴ്‌സ് ദിനം ആചരിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രി
Also Read:നഴ്‌സുമാർക്ക് ആശംസയുമായി മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും
സാധാരണ ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിക്കാറുള്ളത്. ആഘോഷചത്തിന്‍റെ ഭാഗമായി രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നഴ്‌സുമാർ ഉച്ചഭക്ഷണം വിതരണം ചെയ്‌തു. ഹെഡ് നഴ്‌സുമാരായ സി.വി ജോര്‍ജ്, ഷീല കണ്ടോത്ത്, സുലൈഖ പഴയടത്ത്, കെ.വി ശോഭ, സ്റ്റാഫ് നഴസുമാരായ ഇ.ടി ഊര്‍മ്മിള, കെ.കെ അശ്വതി തുടങ്ങിയവര്‍ പരിപാടിയിൽ സംബന്ധിച്ചു.