മലപ്പുറം: നിലമ്പൂർ നഗരസഭയിലെ തോണിപൊയിൽ ഡിവിഷനിൽ വാർഡ് അംഗത്തിന്‍റെ നേത്യത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി. ജനുവരി ഒന്നു മുതൽ സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി നിരോധിച്ചതിന്‍റെ ഭാഗമായി നിലമ്പൂർ നഗരസഭയിലെ 33 ഡിഷനുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.
നിലമ്പൂരിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി - Nilambur Cleaning programme started
ജനുവരി ഒന്നു മുതൽ സംസ്ഥാന സർക്കാർ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായി നിരോധിച്ചതിന്‍റെ ഭാഗമായി നിലമ്പൂർ നഗരസഭയിലെ 33 ഡിഷനുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തിവരികയാണ്.

നിലമ്പൂർ
നിലമ്പൂരിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
നിലമ്പൂർ നഗരസഭാ സ്റ്റാന്‍റിങ് കമ്മറ്റി ചെയർമാനായ പാലോളി മെഹബൂബ് മാലിന്യങ്ങൾ നീക്കി ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. അങ്ങാടിയിലെ അഴുക്ക് ചാലിലേക്കും മറ്റും മാലിന്യം ഒഴുക്കുന്നത് തടയുന്നതും വീടുകളും, പരിസരങ്ങളും ശുചീകരിക്കുന്നതുമായി ബന്ധപ്പെട്ട് ബോധവത്ക്കരണവും പരിപാടിയുടെ ഭാഗമായി നടത്തി.