മലപ്പുറം: ജില്ല സഹകരണ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് നിലമ്പൂർ അഖിലേന്ത്യ കിസാൻ സഭ പ്രതിഷേധ സമരം നടത്തി. കിസാൻ സഭാ ജില്ലാ കൗൺസിലിന്‍റെ ആഹ്വനപ്രകാരമായിരുന്നു സമരം. നബാർഡ് മുഖേന ജില്ലക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ജില്ലയിലെ യുഡിഎഫ് നേതൃത്വം നഷ്ടപ്പെടുത്തിയെന്ന് കിസാൻ സഭ ദേശീയ കൗൺസിൽ അംഗം തുളസിദാസ് പി.മേനോൻ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
ജില്ല സഹകരണ ബാങ്കുകൾ കേരള ബാങ്കുമായി ലയിപ്പിച്ചില്ല; പ്രതിഷേധവുമായി നിലമ്പൂർ അഖിലേന്ത്യ കിസാൻ സഭ
നബാർഡ് മുഖേന ജില്ലക്ക് ലഭിക്കേണ്ട കോടിക്കണക്കിന് രൂപ ജില്ലയിലെ യുഡിഎഫ് നേതൃത്വം നഷ്ടപ്പെടുത്തിയെന്ന് കിസാൻ സഭ ദേശീയ കൗൺസിൽ അംഗം തുളസിദാസ് പി.മേനോൻ പ്രതിഷേധം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.
ജില്ല സഹകരണ ബാങ്കുകൾ കേരള ബാങ്കുമായി ലയിപ്പിച്ചില്ല; പ്രതിഷേധവുമായി നിലമ്പൂർ അഖിലേന്ത്യ കിസാൻ സഭ
കേരളത്തിലെ മറ്റ് 13 ജില്ല സഹകരണ ബാങ്കുകളും കേരളാ ബാങ്കിൽ ലയിച്ചപ്പോൾ മലപ്പുറത്തിന്‍റെ യുഡിഎഫ് നേതൃത്വത്തിന്‍റെ രാഷ്ട്രീയ പാപ്പരത്തം കാരണമാണ് മലപ്പുറം ജില്ലയിലെ മുഴുവൻ കർഷകർക്കും കിട്ടേണ്ട സഹായം ലഭിക്കാതെ പോയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കിസാൻ സഭ സംസ്ഥാന കൗൺസിൽ അംഗം ഷർമിളാ രാജഗോപാൽ, സിപിഐ ജില്ല കമ്മിറ്റി അംഗങ്ങളായ എ.പി രാജഗോപാൽ, പി.എം ബഷീർ, മണ്ഡലം സെക്രട്ടേറിയേറ്റ് അംഗങ്ങളായ സി.കെ മൊയ്തീൻ, മുബാറക്, വിജയൻ, ഷൗക്കത്ത്, എന്നിവർ പങ്കെടുത്തു.