കേരളം

kerala

ETV Bharat / state

കുറ്റിപ്പുറം പാലത്തില്‍ രാത്രിയാത്രക്ക് നിയന്ത്രണം - കുറ്റിപ്പുറം പാലത്തില്‍ രാത്രിയാത്രാനിരോധനം

രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെ അഞ്ചുദിവസത്തേക്കാണ് പാലത്തിൽ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. പാലത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാലാണ് ഗതാഗതം നിരോധിച്ചിരിക്കുന്നത്

കുറ്റിപ്പുറം പാലത്തില്‍ രാത്രിയാത്രാനിരോധനം ഏർപ്പെടുത്തും

By

Published : Nov 18, 2019, 11:11 PM IST

മലപ്പുറം: ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തില്‍ രാത്രിയാത്രക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ചൊവ്വാഴ്‌ച മുതല്‍ അഞ്ചുദിവസത്തേക്കാണ് പാലത്തിൽ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയാണ് നിയന്ത്രണമേർപ്പെടുത്തുക. കോഴിക്കോട് ഭാഗത്തുനിന്ന് തൃശ്ശൂർ ഭാഗത്തേക്ക് വരുന്ന ഭാരവാഹനങ്ങൾ ഒഴികെയുള്ള യാത്രാവാഹനങ്ങളാണ് രാത്രിയില്‍ പാലത്തിന്‍റെ ഒരു ഭാഗത്തുകൂടി കടത്തിവിടുക. ശബരിമല തീർഥാടകരുടെ സൗകര്യം കൂടി കണക്കിലെടുത്താണിത്. തൃശ്ശൂരിൽനിന്ന് വരുന്ന എല്ലാ വാഹനങ്ങൾക്കും തുടർന്നും നിരോധനമുണ്ടാകും. ഇരുഭാഗത്തേക്കും നടന്നുപോകാനുള്ള സൗകര്യമുണ്ടാകും.

അറ്റകുറ്റപ്പണികൾ നിശ്ചിത സമയത്തിനുള്ളില്‍ തീരാത്തതിനാലാണ് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നത്. ഈ മാസം ആറുമുതലാണ് പാലം അടച്ചുള്ള നവീകരണം തുടങ്ങിയത്. എട്ടുദിവസത്തിനകം എല്ലാ പണികളും പൂർത്തിയാക്കാമെന്നാണ് അധികൃതർ കരുതിയിരുന്നത്. കണക്കുകൂട്ടലുകൾ തെറ്റിയതോടെ അവസാനഘട്ട ടാറിങ് ജനുവരിയിലേക്ക് മാറ്റിവച്ചിരുന്നു. ശബരിമല തീർഥാടനകാലത്തിനുമുമ്പ് തീർക്കേണ്ടതിനാൽ വെള്ളിയാഴ്‌ചയോടെ പണികൾ അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ശേഷിക്കുന്ന അറ്റകുറ്റപ്പണികൾ ശബരിമല തീർഥാടനകാലത്തിനുശേഷം ജനുവരിയിൽ പൂർത്തിയാക്കും. 71 ലക്ഷം രൂപ ചിലവിലാണ് പാലത്തിന്‍റെ ഉപരിതലവും സമീപത്തെ റോഡും നവീകരിക്കുന്നത്.

ABOUT THE AUTHOR

...view details