ന്യൂഡല്‍ഹി: ദേശീയ കുടുംബ ആരോഗ്യ സര്‍വെ- 5(എന്‍എഫ്എച്ച്എസ്-5) റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ജനന നിരക്ക് വര്‍ധിച്ചു. 2019-20 കാലയളവില്‍ നടത്തിയ സര്‍വെയാണ് എന്‍എഫ്എച്ച്എസ്-5. 2015-2016 കാലഘട്ടത്തിലെ എന്‍എഫ്എച്ച്എസ് 4 റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതലാണ് ജനനനിരക്ക് കേരളത്തില്‍ രേഖപ്പെടുത്തിയത്. ശരാശരി കണക്കില്‍ ഒരു സ്ത്രീക്ക് 2015-2016 കാലയളവില്‍ 1.6 കുട്ടികളാണ് ഉണ്ടായിരുന്നതെങ്കില്‍ 2019-2020 ആയപ്പോഴേക്കും ഇത് 1.8 കുട്ടികളായി ഉയര്‍ന്നു. എന്‍എഫ്എച്‌എസ്5ല്‍ ഇന്ത്യയിലെ ദേശീയ ശരാശരി ഒരു സ്ത്രീക്ക് രണ്ട് കുട്ടികളാണ്.
അതേസമയം പ്രായപൂര്‍ത്തിയാവതെയുള്ള വിവാഹങ്ങളില്‍ കേരളത്തില്‍ കുറവ് രേഖപ്പെടുത്തി. എന്‍എഫ്എച്ച്എസ്-5 സര്‍വെപ്രകാരം 20-24 വയസ് പ്രായ പരിധിയുള്ള സ്ത്രീകളില്‍ 18 വയസ് തികയുന്നതിന് മുന്‍പ് വിവാഹം ചെയ്‌തത് 6.3 ശതമാനമാണ്. എന്‍എഫ്എച്ച്എസ്-4ല്‍ ഇത് 7.6 ശതമാനമായിരുന്നു. എന്‍എഫ്എച്ച്എസ്-5 സര്‍വെപ്രകാരം 20-24 വയസ് പ്രായ പരിധിയുള്ള സ്ത്രീകളില്‍ 18 വയസിന് മുമ്പ് വിവാഹം കഴിച്ചത് ഏറ്റവും കൂടുതല്‍ മലപ്പുറത്താണ്(15.3 ശതമാനം).