കേരളം

kerala

ETV Bharat / state

മലപ്പുറം ജില്ലയ്‌ക്ക് ഇനി പുതിയ പൊലീസ് മേധാവി - malappuram sp

നിലവിൽ മലപ്പുറം പൊലീസ് മേധാവിയായ യു. അബ്‌ദുൽ കരീം ഐ.പി.എസ്, കമാന്‍റ്ന്‍റായി മാറും.

മലപ്പുറം ജില്ലയ്‌ക്ക് ഇനി പുതിയ പൊലീസ് മേധാവി  മലപ്പുറം ജില്ല പൊലീസ് മേധാവി  മലപ്പുറം പൊലീസ്  പാലക്കാട് എസ്‌.പി  മലപ്പുറം എസ്.പി  new sp in malappuram  malappuram  malappuram sp  sp malappuram
മലപ്പുറം ജില്ലയ്‌ക്ക് ഇനി പുതിയ പൊലീസ് മേധാവി

By

Published : Feb 2, 2021, 5:12 PM IST

Updated : Feb 2, 2021, 5:45 PM IST

മലപ്പുറം:ജില്ലയുടെ പുതിയ പൊലീസ് മേധാവിയായി എസ്. സുജിത്ത് ദാസ് ചുമതലയേൽക്കും.നിലവില്‍ പാലക്കാട് എസ്‌.പിയാണ്. 2015 ഐ.പി.എസ്. ബാച്ചിലെ അംഗമായ എസ്. സുജിത്ദാസ് കോട്ടയം സ്വദേശിയാണ്. 2019 മേയ് 29നാണ് എസ്. സുജിത്ദാസ് കോഴിക്കോട് ഡി.സി.പി.യായി ചുമതലയേറ്റത്. 2018-ല്‍ ആലപ്പുഴ എസ്.പി.യായും 2020 ഓഗസ്റ്റില്‍ പോലീസ് ആസ്ഥാനത്ത് അഡീഷണല്‍ അസി. ഇൻസ്‌പെക്ടറായും പാലക്കാട് എസ്.പിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുജിത്ത് ദാസിന് പകരമായി വിശ്വനാഥ് ആർ പാലക്കാട് എസ്‌.പിയായി ചുമതലയേൽക്കും.

നിലവിൽ മലപ്പുറം പൊലീസ് മേധാവിയായ യു. അബ്‌ദുൽ കരീം ഐ.പി.എസ്, കമാന്‍റ്ന്‍റായി മാറും. മലപ്പുറം സ്വദേശിയായ യു. അബ്‌ദുൽ കരീം ഐ.പി.എസിന് മികച്ച പ്രവർത്തനങ്ങൾക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട് .

Last Updated : Feb 2, 2021, 5:45 PM IST

ABOUT THE AUTHOR

...view details