വാടക കൊടുക്കാനില്ലാതെ വലഞ്ഞ ചിന്നനും അമ്മിണിക്കും പുത്തൻ വീട് പണിയാനൊരുങ്ങി പി.വി അൻവര്‍ എം.എല്‍.എ - വാടക കൊടുക്കാനില്ലാതെ വലഞ്ഞ ചിന്നനും അമ്മിണിക്കും പുത്തൻ വീട് പണിയാനൊരുങ്ങി പി.വി അൻവര്‍ എം.എല്‍.എ
ഇവര്‍ താമസിക്കുന്ന ഒറ്റ മുറി വീടിന്‍റെ വാടക കുടിശികയും എം.എല്‍.എ അടച്ചു. എട്ടുമാസത്തിനുള്ളില്‍ പുതിയ വീട് പണിയും

മലപ്പുറം: തല ചായ്ക്കാൻ ഇടമില്ലാതെ തെരുവിലേക്ക് ഇറങ്ങാൻ ഒരുങ്ങുകയായിരുന്ന കുടുംബത്തിന് ആശ്വാസവുമായി നിലമ്പൂർ എം.എൽ എ പി.വി.അൻവർ എത്തി. നിലമ്പൂർ നഗരസഭയിലെ അരുവാക്കോട് മായന്നൂർ വീട്ടിൽ ചിന്നനും ഭാര്യ അമ്മിണിക്കും മക്കൾക്കുമാണ് എം.എല്‍.എ വീട് പണിതുനല്‍കുക. ഇവർ കഴിയുന്ന പൊളിഞ്ഞു വീഴാറായ ഒറ്റമുറി വീട് എം.എൽ എ ഇന്നലെ സന്ദർശിച്ചിരുന്നു. ഇതിന് പുറമേ വീടിന്‍റെ വാടക കുടിശികയും പുതിയ വീടാകും വരെയുള്ള 8 മാസത്തെ വാടകയും എം.എൽ.എ .നൽകി. എം.എൽ.എയും, സി.പി.എം നിലമ്പൂർ ഏരിയാ കമ്മറ്റിയും ചേർന്നായിരിക്കും സ്വന്തം വീടെന്ന ചിന്നന്‍റേയും അമ്മിണിയുടേയും സ്വപ്നം യാഥാർത്ഥ്യമാക്കുക. രണ്ട് മക്കളിൽ മൂത്തയാൾ രോഗിയായതിനാൽ ഇപ്പോൾ പ്രതീക്ഷാ ഭവനിലാണ് ഈ മകനെ പാര്‍പ്പിച്ചിരിക്കുന്നത്. വീട് യഥാർത്ഥ്യമായാൽ മകനെ വീട്ടിലേക്ക് കൊണ്ടുവരുമെന്ന് അമ്മിണി പറഞ്ഞു. എന്തായാലും വാടക കൊടുക്കാനില്ലെന്ന ഭയം മാറിയതോടെ ഒറ്റമുറി വാടക വീട്ടിൽ ഇവർക്ക് ഇനി ധൈര്യമായി കിടന്നുറങ്ങാം.
TAGGED:
മലപ്പുറം