മലപ്പുറം:ചീക്കോട് കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപ്പണികള്‍ക്കായി കുഴിച്ച കുഴിയില്‍ യുവാവ് വീണു. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ബൈക്ക് ഓടിച്ചുവരികയായിരുന്ന ചെറുകുളത്തിൽ റാസിഖ് കുഴിയില്‍ വീണത്. കുഴിക്ക് അഞ്ച് മീറ്റർ താഴ്ചയുണ്ട്. അപകടത്തില്‍ റാസിഖിന് പരിക്കേല്‍ക്കുകയും ചെയ്തു.
കരാര്‍ തൊഴിലാളികളുടെ അനാസ്ഥ; യുവാവ് റോഡിലെ കുഴിയില്‍ വീണു - ചീക്കോട് കുടിവെള്ള പദ്ധതി
മലപ്പുറത്ത് ചീക്കോട് കുടിവെള്ള പദ്ധതിയുടെ പൈപ്പ് അറ്റകുറ്റപ്പണിക്കായി എടുത്ത കുഴിയിലാണ് യുവാവ് ബൈക്കുമായി വീണത്. കുഴിയുളളതായി റോഡില്‍ മുന്നറിയിപ്പ് സ്ഥാപിച്ചിരുന്നില്ല. കരാര്‍ തൊഴിലാളികളുടെ അനാസ്ഥയെന്ന് നാട്ടുകാര്‍.
കരാര്‍ തൊഴിലാളികളുടെ അനാസ്ഥ; യുവാവ് റോഡിലെ കുഴിയില്‍ വീണു
റോഡിന് നടുവിൽ വലിയ കുഴിയെടുത്തിട്ടും കൃത്യമായ മുന്നറിയിപ്പോ ബാരിക്കേഡോ റോഡിൽ സ്ഥാപിച്ചിരുന്നില്ല .സംഭവത്തില്‍ നാട്ടുകാർ പ്രതിഷേധിച്ചു. ഗുരുതര അനാസ്ഥ കാണിച്ചവർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം