മലപ്പുറം: എന്‍സിപി, എൽഡിഎഫിൽ ഉറച്ചു നിൽക്കുമെന്ന് ദേശീയ സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടി. ഇക്കാര്യം കേന്ദ്ര നേതൃത്വം നേരത്തെ യോഗത്തിൽ അറിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജനത്തിൽ എന്ത് നിലപാട് ആയാലും പാര്‍ട്ടി എൽഡിഎഫിന്‍റെ ഒപ്പം നിൽക്കുമെന്നാണ് വിശ്വാസം.
എന്‍സിപി എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കും; ദേശീയ സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടി - മാണി സി കാപ്പന്‍
എന്‍സിപി എല്‍ഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും ഇത് കേന്ദ്രനേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും ദേശീയ സെക്രട്ടറി എന്‍എ മുഹമ്മദ് കുട്ടി പറഞ്ഞു.
http://10.10.50.85:6060///finalout4/tamil-nadu-nle/finalout/10-February-2021/10573753_ncp.mp4
മാണി സി കാപ്പന് യുഡിഎഫിലേക്ക് പോകാൻ അനുമതി നൽകിയിട്ടില്ലെന്നും എന്‍എ മുഹമ്മദ് കുട്ടി വ്യക്തമാക്കി. പാല എൻസിപിയുടെ സീറ്റാണ്. സീറ്റ് ചർച്ചകൾ ആരംഭിക്കും മുൻപ് മുന്നണി വിട്ടു പോകേണ്ട സാഹചര്യമില്ല. വ്യക്തികൾക്ക് സ്വന്തം താല്‍പ്പര്യപ്രകാരം പാർട്ടി വിട്ടു പോകാൻ അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.