മലപ്പുറം:പാഴ്വസ്തുക്കളും സിമന്‍റും ഉപയോഗിച്ച് ജീവസുറ്റതും മനോഹരങ്ങളുമായ ചിത്രങ്ങൾ നിർമ്മിച്ച് തെക്കുംപുരം സ്വദേശി പ്രണവ്. ടൈൽസ് തൊഴിലാളിയായ പ്രണവ്, തന്‍റെ ഒഴിവ് സമയങ്ങളിൽ നിർമിച്ച വസ്തുക്കൾ ഏവരേയും ആകർഷിക്കുന്നതാണ്. ഉപയോഗം കഴിഞ്ഞ ഉജാല കുപ്പി കൊണ്ട് നിർമിച്ച ഗിറ്റാർ മുതൽ സിമന്‍റിൽ തീർത്ത നല്ല ഒന്നാന്തരം ജിറാഫ് വരെ 27കാരനായ പ്രണവിന്‍റെ നിർമിതികളാണ്. നേരം പോക്കായി കയ്യിൽ ഉണ്ടായിരുന്ന വസ്തുക്കൾ ഉപയോഗിച്ച് നിർമാണം തുടങ്ങി. പിന്നെ വീട്ടുകാരും, സുഹൃത്തുക്കളും മികച്ച പിന്തുണ കൂടി നൽകിയതോടെ ഈ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിച്ചു.
ഒഴിവ് സമയത്തെ പ്രണവിന്‍റെ ലോകം, സുന്ദര നിർമിതികളുടേത് കൂടിയാണ്
സിമന്‍റ് ഉപയോഗിച്ച് ആമ, കൊക്ക്, ജിറാഫ്, പുള്ളിമാൻ തുടങ്ങി ഒട്ടേറെ മൃഗങ്ങളുടെ രൂപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മണ്ണ്, പായൽ, പന്ത്, പേപ്പർ, മറ്റു പാഴ്വസ്തുക്കൾ എന്നിവ ഉപയോഗിച്ച് സംഗീതോപകരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയും പ്രണവ് നിർമിച്ചു.
സിമന്‍റ് ഉപയോഗിച്ച് ആമ, കൊക്ക്, ജിറാഫ്, പുള്ളിമാൻ തുടങ്ങി ഒട്ടേറെ മൃഗങ്ങളുടെ രൂപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. മണ്ണ്, പായൽ, പന്ത്, പേപ്പർ, മറ്റു പാഴ്വസ്തുക്കൾ എന്നിവ ഉപയോഗിച്ച് സംഗീതോപകരണങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയും പ്രണവ് നിർമിച്ചു. സിമന്‍റ്, കടലാസ്, കുപ്പി, ചിരട്ട, പിവിസി പൈപ്പ് എന്നിവയും നിർമാണ സാമഗ്രികകളാണ്. ഇതിനൊപ്പം അക്രിലിക്ക് പെയിന്‍റ് കൂടി ഉപയോഗിക്കുന്നതോടെ വസ്തുക്കൾ ജീവസുറ്റതാകുന്നു.
ടൈൽസ് ജോലിക്കു പോകുന്ന വീടുകളിൽ നിന്നാണ് നിർമാണത്തിനാവശ്യമായ വസ്തുക്കൾ ശേഖരിക്കുന്നത്. പെയിന്‍റ് മറ്റു സാമഗ്രികൾ എന്നിവ ചൈനയിൽ ജോലി ചെയ്യുന്ന സഹോരി ഭർത്താവ് പ്രജീഷും എത്തിച്ചു നൽകുന്നു. ഇതോടൊപ്പം ചിത്രകലയിലും കഴിവ് പ്രകടമാക്കി വീട്ടില്‍ വിസ്മയലോകം തീർക്കാൻ പ്രണവിന് സാധിച്ചിട്ടുണ്ട്.