നരേന്ദ്ര മോദി ജനങ്ങളോട് മാപ്പ് പറയേണ്ടി വരും: കെ.സി വേണുഗോപാൽ
ലോങ് മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.സി വേണുഗോപാൽ
നരേന്ദ്ര മോദിയും അമിത്ഷായും ജനങ്ങളോട് മാപ്പ് പറയേണ്ടി വരും; കെ.സി വേണുഗോപാൽ
മലപ്പുറം:നരേന്ദ്ര മോദിയും അമിത്ഷായും ജനങ്ങളോട് മാപ്പ് പറയേണ്ടി വരുമെന്ന് കെ.സി വേണുഗോപാൽ. മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് അഡ്വ.വി.വി.പ്രകാശിന്‍റെ നേതൃത്വത്തിൽ ലോങ് മാർച്ചിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിക്ക് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് സി.പി മുഹമ്മദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി വി.എ കരീം, യു.ഡി.എഫ് ജില്ലാ ചെയർമാൻ പി.ടി അജയ് മോഹൻ, വി.ടി ബൽറാം എന്നിവർ നേതൃത്വം നൽകി.