നാടുകാണി ചുരത്തിൽ രാത്രിയാത്ര അനുവദിക്കണമെന്ന ആവശ്യം ശക്തം
ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്നാണ് ഓഗസ്റ്റ് 8 മുതൽ രാത്രി ഗതാഗതം നിരോധിച്ചത്. മഴ കുറഞ്ഞതോടെ നിരോധനം പിൻവലിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
മലപ്പുറം:നാടുകാണി ചുരത്തിലെ രാത്രിയാത്ര നിരോധനം പിൻവലിക്കണമെന്ന് ആവശ്യം ശക്തമാവുന്നു. കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടൽ ഭീഷണിയെത്തുടർന്നാണ് ഓഗസ്റ്റ് 8 മുതൽ രാത്രി ഗതാഗതം നിരോധിച്ചത്. മഴ കുറഞ്ഞതോടെ നിരോധനം പിൻവലിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കേരളത്തിൽ നിന്നും തമിഴ്‌നാട്, കർണാടകയിലെ കുമ്മായ എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കുന്ന അമ്പതോളം ചരക്കുലോറികൾ ദിവസവും വഴിക്കടവ് ആനമറി മുതൽ റോഡിനരികിൽ നിർത്തിയിരിക്കുകയാണ്. ഈ ജീവനക്കാരിൽ നിന്നും കൊവിഡ് പകരുമെന്ന ഭീതിയിലാണ് ഇവിടെയുള്ളവര്‍ കഴിയുന്നത്. രാത്രി ഗതാഗത നിരോധനം കാരണമാണ് ഇത്രയും വാഹനങ്ങൾ അതിർത്തിയില്‍ മണിക്കൂറോളം നിർത്തിയിടുന്നത്.
TAGGED:
latest malappuram