മലപ്പുറം: നാടുകാണി ചുരത്തിലെ വ്യൂ പോയിന്റുകളിൽ വീണ്ടും വിനോദ സഞ്ചാരികളുടെ തിരക്ക്. പ്രളയത്തെ തുടർന്ന് തകര്‍ന്ന റോഡുകള്‍ പുതുക്കി പണിതതോടെയാണ് സഞ്ചാരികള്‍ വീണ്ടും വ്യൂ പോയിന്‍റിലേക്കെത്തുന്നത്. അന്തർ സംസ്ഥാന പാതയായ കെ.എൻ.ജി റോഡിലെ നാടുകാണി ചുരം ഭാഗം കഴിഞ്ഞ പ്രളയത്തില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. പൊതുമരാമത്ത് വകുപ്പിന്‍റെ മാസങ്ങളോളം നീണ്ട പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് റോഡ് നിര്‍മാണം പൂര്‍ത്തിയായത്.
മനം നിറയ്ക്കുന്ന കാഴ്ചകളുമായി നാടുകാണി ചുരം
ചുരത്തിലുള്ള ഏഴ് വ്യൂ പോയിന്‍റുകളാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.
നാടുകാണി ചുരത്തിലെ വ്യൂ പോയിന്‍റുകള്‍ സജീവമാകുന്നു
11.50 കിലോമീറ്ററിനുളളിൽ വിനോദ സഞ്ചാരികളുടെ മനസു കവരുന്ന ഏഴ് വ്യൂ പോയിന്‍റുകളാണ് ചുരം റോഡിന്‍റെ പ്രത്യേകത. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് പ്രളയ ശേഷം പുതുക്കി പണിത വ്യൂ പോയിന്‍റുകള്‍ കാണാനെത്തുന്നത്. വഴിക്കടവും പ്രകൃതിയെ കുളിരണിയിക്കുന്ന കലക്കൻ പുഴയും, കാടുകളും, കൃഷിയിടങ്ങളുമെല്ലാം ഈ വ്യൂ പോയിന്‍റില്‍ നിന്ന് നോക്കിയാല്‍ കാണാനാകും.
Last Updated : Dec 1, 2019, 11:45 PM IST