മലപ്പുറം: നിലമ്പൂർ നാടുകാണി ചുരം റോഡിലെ കൂറ്റൻ പാറക്കല്ലുകൾ നീക്കാനാരംഭിച്ചു. കഴിഞ്ഞ മഴക്കെടുതിയിൽ പാറക്കല്ലുകൾ റോഡിൽ പതിച്ച് ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു. നിർമാണ പ്രവൃത്തികൾ ആരംഭിച്ചതോടെ, ഉടൻ ചെറു വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. നാടുകാണി - പരപ്പനങ്ങാടി പാതയുടെ നവീകരണ പ്രവൃത്തികൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പാറക്കല്ലുകൾ വീണ് റോഡ് പൂർണമായി തകർന്നത്.
നാടുകാണി ചുരത്തിലെ കൂറ്റൻ പാറക്കല്ലുകൾ നീക്കുന്നു - nadukani churam road
മഴക്കെടുതിയിൽ പാറക്കല്ലുകൾ റോഡിൽ പതിച്ച് ഗതാഗതം പൂർണമായി തടസപ്പെട്ടിരുന്നു
വന ഭൂമി ആയതിനാൽ വകുപ്പിന്‍റെ അനുമതി ലഭിക്കാൻ കാലതാമസം നേരിട്ടതിനാലാണ് പാറ പൊട്ടിച്ച് മാറ്റുന്ന പ്രവർത്തനങ്ങൾ വൈകിയത്. ഞായറാഴ്ച പാറപൊട്ടിക്കാൻ കോഴിക്കോട് ജില്ലാ കലക്ടർ അനുമതി നൽകി. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്കാണ് പാറകൾ പൊട്ടിക്കാനുള്ള അനുമതി ലഭിച്ചത്.
പാറപൊട്ടിച്ച് കഴിഞ്ഞാൽ താത്കാലികമായി ഗതാഗതം പുനരാരംഭിക്കാം. എന്നാൽ റോഡ് പൂർവ സ്ഥിതിയിലാകാൻ മാസങ്ങളെടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. വനം വകുപ്പിന്‍റെ സഹകരണത്തോടെ താല്‍കാലിക സമാന്തരപാത നിർമിക്കാനും ആലോചനയുണ്ട്.
ഓണക്കാലമായതോടെ സംസ്ഥാനത്തേക്ക് പച്ചക്കറി എത്തിക്കുന്ന പ്രധാന പാതയായ ചുരം റോഡ് തകർന്നത് വ്യാപാരികൾക്ക് തിരിച്ചടിയാവുകയാണ്.
TAGGED:
nadukani churam road