മലപ്പുറം: മലയിടിച്ചിലിനെ തുര്‍ന്നു റോഡ് രണ്ടായി പിളര്‍ന്ന നാടുകാണി ചുരത്തിന്‍റെ അറ്റകുറ്റപ്പണി നീളും. വിദഗ്‌ദ പഠനത്തിനായി സംസ്ഥാനസർക്കാർ ഫണ്ടനുവദിച്ചിട്ടും പഠനം പൂത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാത്തതാണ് പണി നീളാൻ കാരണം. നിര്‍മാണം ആരംഭിക്കാനായി ഡൽഹി സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പഠന റിപ്പോര്‍ട്ടിനായി പൊതുമരാമത്ത് വകുപ്പ് കാത്തിരിക്കുകയാണ്. വിദഗ്ധസംഘം സ്ഥലത്തെത്തി പഠനം ആരംഭിക്കാത്തത് ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തെ ബാധിക്കും.
നാടുകാണി ചുരത്തിന്‍റെ റോഡിന്‍റെ അറ്റകുറ്റപ്പണി നീളും - നാടുകാണി ചുരത്തിന്‍റെ റോഡിന്‍റെ അറ്റകുറ്റപ്പണി നീളും
വിദഗ്‌ദപഠനത്തിനായി സംസ്ഥാനസർക്കാർ ഫണ്ടനുവദിച്ചിട്ടും പഠനം പൂത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാത്തതാണ് പണി നീളാൻ കാരണമാകുന്നത്
നാടുകാണി ചുരത്തിന്‍റെ റോഡിന്‍റെ അറ്റകുറ്റപ്പണി നീളും
ജാറത്തിന് സമീപം മണ്ണിടിച്ചിലിനെ തുടർന്ന് 1.75 മീറ്റര്‍ ദൂരത്തോളംതാഴ്ന്ന നിലയിലാണ് . ഇവിടെ പ്രവര്‍ത്തി നടത്തണമെങ്കില്‍ കേന്ദ്ര സംഘം ഒരു മാസത്തെ പഠനം അവശ്യമാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സർക്കാർ 30 ലക്ഷം രൂപ അനുവദിച്ചത്.പാതയിലേക്ക് വന്‍പാറകള്‍ പതിച്ചതോടെ രണ്ടു മാസത്തിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്.