മലപ്പുറം: മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും രാജ്യത്തിന്‍റെ വിവിധ കോണുകളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുസ്ലിം യൂത്ത് ലീഗ് മലപ്പുറത്ത് ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടന്ന ഉപരോധം രാവിലെ 8.30 നാണ് മലപ്പുറം കുന്നുമ്മലില്‍ ആരംഭിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പി.കെ. കുഞ്ഞാലിക്കുട്ടി എംപി സമ്മേളനം ഉദ്ഘാടനം ചെയ്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് - പൗരത്വ ഭേദഗതി നിയമം
ഹെഡ് പോസ്റ്റ് ഓഫീസ് ഉപരോധിച്ച നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ്
മണിക്കൂറുകള്‍ നീണ്ട ഉപരോധത്തിനൊടുവില്‍ പി. ഉബൈദുല്ല എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി ഉണ്ണികൃഷ്ണന്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് അന്‍വര്‍ മുള്ളമ്പാറ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കുന്നുമ്മല്‍ ഹൈവേ ഉപരോധിച്ചു. പ്രതിഷേധം ശക്തമായതോടെ പൊലീസ് നേതാക്കളെ വിട്ടയച്ചു.
Last Updated : Dec 23, 2019, 6:57 PM IST