കേരളം

kerala

ETV Bharat / state

മുസ്ലിം ലീഗിന്‍റെ സൗഹൃദ സദസുകള്‍ക്ക് തുടക്കം - സൗഹൃദ സദസുകള്‍ക്ക് തുടക്കം

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു

muslim league news  panakkad sayyid sadikali sihab thangal news  muslim league souhruda sadas  മുസ്ലിം ലീഗ് വാർത്ത  സൗഹൃദ സദസുകള്‍ക്ക് തുടക്കം  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വാർത്ത
മുസ്ലിം ലീഗിന്‍റെ സൗഹൃദ സദസുകള്‍ക്ക് തുടക്കം

By

Published : Feb 27, 2021, 1:27 AM IST

മലപ്പുറം:മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്രയോടനുബന്ധിച്ച് നടത്തുന്ന സൗഹൃദ സദസുകള്‍ക്ക് തുടക്കമായി. മമ്പാട് ടൗണിലെ ടീക് ടൗൺ കൺവെൻഷൻ സെൻ്ററിൽ വെച്ചാണ് പരിപാടി നടന്നത്. രാജ്യം ഇന്ന് അഭിമൂഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അടിസ്ഥാന കാരണം മതങ്ങളല്ലെന്നും, നിലവിലുള്ള സൗഹാര്‍ധാന്തരീക്ഷത്തെ ബോധപൂര്‍വ്വം തകര്‍ക്കാനുള്ള ഗൂഡ നീക്കമാണ് നടക്കുന്നതെന്നും സദസിലെ ഓരോ വിശിഷ്‌ടാതിഥികളും ചൂണ്ടിക്കാട്ടി.
ഭാരതതത്തിന്‍റെ നട്ടെല്ല് ആത്മീയതയാണെന്ന് കോഴിക്കോട് ശ്രീരാമകൃഷ്‌ണ മിഷന്‍ ഡയറക്‌ടര്‍ സ്വാമി നരസിംഹാനന്ദ അഭിപ്രായപ്പെട്ടു. സ്വാമി വിവേകാനന്ദന്‍റെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വര്‍ത്തമാനകാലത്തെ കലുഷിതമായ സാഹചര്യങ്ങളെ വിമര്‍ശിച്ചത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യ.എ ലത്തീഫ്, എംഎസ്എഫ് ദേശീയ ജനറല്‍ സെക്രട്ടറി ടി.പി. അഷ്‌റഫലി, പി.വി. അബ്‌ദുല്‍ വഹാബ് എംപി, പി.കെ. ബഷീര്‍ എംഎല്‍എ തുടങ്ങിവര്‍ സന്നിഹിതരായിരുന്നു.

ABOUT THE AUTHOR

...view details