കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുസ്ലീം ലീഗ് പത്തുകോടി നൽകും
പത്തുകോടി രൂപയുടെ ആശുപത്രി ഉപകരണങ്ങള്‍ വാങ്ങി നല്‍കാനാണ് തീരുമാനം.
മലപ്പുറം: കൊവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പത്ത് കോടി രൂപയുടെ കൊവിഡ് ചികിത്സാ ഉകരണങ്ങള്‍ സര്‍ക്കാരിന് വാങ്ങി നല്കാൻ മുസ്ലീം ലീഗ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ മുസ്ലീം ലീഗ് എം.എല്‍.എമാർ, എം പി മാർ , ലീഗ് ഭരിക്കുന്ന ഗ്രാമ- ഇതിന്റെ ഭാഗമായി മഞ്ചേരി ഗവൺമെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഡലാലിസിസ് യന്ത്രം വാങ്ങാനുള്ള പണം മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ സ്വീകരിച്ചു. കാലതാമസമില്ലാതെ ഒരാഴ്ച്ചക്കുള്ളില്‍ തന്നെ പത്ത് കോടി ശേഖരിച്ചു നല്‍കാനാണ് മുസ്ലീം ലീഗ് മുൻകൈയെടുക്കുന്നത്.