കേരളം

kerala

ETV Bharat / state

മുസ്‌ലിംലീഗ് സൗഹൃദ സന്ദേശ യാത്രയ്‌ക്ക് ശനിയാഴ്‌ച തുടക്കാമാകും - പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വൈകിട്ട് മൂന്ന് മണിക്ക് ചങ്ങരംകുളത്ത് യാത്ര ഉദ്ഘാടനം ചെയ്യും.

muslim league souhrutha sandesha yatra  മുസ്‌ലിംലീഗ് സൗഹൃദ സന്ദേശ യാത്ര  മുസ്‌ലിംലീഗ്  പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍  യ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍
മുസ്‌ലിംലീഗ് സൗഹൃദ സന്ദേശ യാത്രയ്‌ക്ക് ശനിയാഴ്‌ച തുടക്കാമാകും

By

Published : Feb 25, 2021, 10:00 PM IST

Updated : Feb 25, 2021, 10:20 PM IST

മലപ്പുറം: മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സൗഹൃദ സന്ദേശ യാത്ര ഫെബ്രുവരി 27 ന് ആരംഭിക്കും. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്‍റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ വൈകിട്ട് മൂന്ന് മണിക്ക് ചങ്ങരംകുളത്ത് യാത്ര ഉദ്ഘാടനം ചെയ്യും.

മുസ്‌ലിംലീഗ് സൗഹൃദ സന്ദേശ യാത്രയ്‌ക്ക് ശനിയാഴ്‌ച തുടക്കാമാകും

മുസ്‌ലിംലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, കെ പി എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്‌ദുല്‍ വഹാബ് എം.പി, എം.പി അബ്‌ദുസമദ് സമദാനി, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്‍റ് സുഹറ മമ്പാട് തുടങ്ങിയവർ പങ്കെടുക്കും. സൗഹൃദ സദസുകളുടെ ഉദ്ഘാടനം വെള്ളിയാഴ്‌ച മൂന്ന് മണിക്ക് മമ്പാട് ഠാണയിലെ ടീക് ടൗണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററിൽ കോഴിക്കോട് ശ്രീരാമകൃഷ്ണ സേവാശ്രമ മഠാധിപതി സ്വാമി നരസിംഹാനന്ദ നിര്‍വ്വഹിക്കും. എട്ട് ദിവസം നീണ്ട് നില്‍ക്കുന്ന യാത്ര ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലൂടെ സഞ്ചരിക്കും.

Last Updated : Feb 25, 2021, 10:20 PM IST

ABOUT THE AUTHOR

...view details