മലപ്പുറം :മുസ്ലിം ലീഗ് നടത്തുന്നത് സമുദായ വഞ്ചനയാണെന്നും കോഴിക്കോട് കഴിഞ്ഞ ദിവസം നടത്തിയ സമ്മേളനം അതിന്‍റെ തെളിവാണെന്നും മന്ത്രി വി അബ്ദുറഹിമാൻ. ചില പണ്ഡിതരെ പേരെടുത്ത് പറയാതെ വിമർശിക്കാൻ മാത്രമാണ് മുസ്ലിംലീഗ് സമ്മേളനം നടത്തിയിട്ടുള്ളത്. വഖഫ് സ്വത്ത് കയ്യേറുന്നതിനെക്കുറിച്ചോ അപഹരിക്കുന്നതിനെക്കുറിച്ചോ ലീഗ് സമ്മേളനത്തിൽ പരാമർശിച്ചിട്ടില്ല.
മുസ്ലിം ലീഗിന്‍റേത് സമുദായ വഞ്ചന : വി അബ്ദുറഹിമാൻ - മുസ്ലിംലീഗ് സമ്മേളന വിവാദം
'ചില പണ്ഡിതരെ പേരെടുത്ത് പറയാതെ വിമർശിക്കാൻ മാത്രമാണ് മുസ്ലിംലീഗ് സമ്മേളനം നടത്തിയത്'
മത സംഘടനകളെ ഭിന്നിപ്പിക്കുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നത്. സമുദായത്തിന്‍റെ അട്ടിപ്പേർ ഒരു രാഷ്ട്രീയപ്പാർട്ടിയും ഏറ്റെടുക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. വഖഫ് നിയമനം പി.എസ്.സിക്ക് വിടുന്നത് സമുദായത്തിനെതിരല്ലെന്നും അദ്ദേഹം വിശദീകരിച്ചു.
വഖഫ് ബോർഡിലെ അഴിമതി പുറത്തുവരാതിരിക്കാനാണ് മുസ്ലിംലീഗ് വർഗീയ പ്രചാരണം നടത്തുന്നത്. റിട്ടയർ ചെയ്ത ഒഴിവുകളിലും, പുതുതായി സൃഷ്ടിച്ച തസ്തികകളിലും കഴിവുള്ള ആളുകളെ നിയമിക്കും. അത് മുസ്ലിം സമുദായ വിശ്വാസികൾ മാത്രമാകണമെന്ന് പി.എസ്.സിക്ക് നിർദേശം നൽകിയതായും മന്ത്രി താനൂരിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.