കേരളം

kerala

ETV Bharat / state

ലക്ഷദ്വീപ് വിഷയത്തില്‍ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം വൈകീട്ട് - protest in lakshadweep news

പരിപാടി വൈകീട്ട് നാലിന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

ലക്ഷദ്വീപില്‍ പ്രതിഷേധം വാര്‍ത്ത  മുസ്ലിം ലീഗ് പ്രതിഷേധം വാര്‍ത്ത  protest in lakshadweep news  muslim league protest news
ലക്ഷദ്വീപ്

By

Published : May 28, 2021, 2:39 AM IST

മലപ്പുറം: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ ഭരണപരിഷ്‌കാരങ്ങൾക്കെതിരെ രാജ്യവ്യാപകമായി മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമങ്ങളുടെ ഔപചാരിക ഉദ്ഘാടനം ഇന്ന് വൈകീട്ട്. മലപ്പുറം പാസ്പോർട്ട് ഓഫീസിന് മുന്നിൽ വൈകീട്ട് നാലിന് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്യും. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സയ്യിദ് മുനവ്വർഅലി ശിഹാബ് തങ്ങൾ, എം.പിമാരായ പി.വി അബ്ദുൽ വഹാബ്, എം.പി അബ്ദുൽ സമദ് സമദാനി എന്നിവർ സംബന്ധിക്കും.

മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പിയുടെ നേതൃത്വത്തിൽ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സാഹിബും മറ്റു നേതാക്കളും പങ്കെടുക്കും.
തിരുവനന്തപുരത്ത് രാജ്ഭവന് മുന്നിൽ സംഘടിപ്പിക്കുന്ന യു.ഡി.എഫ് എം.എൽ.എമാരുടെ പ്രതിഷേധ സംഗമത്തിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ.മജീദ്, എം.കെ.മുനീർ എന്നിവർ നേതൃത്വം നൽകും.

ABOUT THE AUTHOR

...view details