കേരളം

kerala

ETV Bharat / state

പെരിന്തൽമണ്ണ നഗരസഭയിലേക്ക് മുസ്ലീം ലീഗ് മാർച്ച് നടത്തി - muslim league march

ധർണ്ണയിൽ മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പച്ചിരീ ഫാറൂഖ് തുടങ്ങി നേതാക്കൾ സംസാരിച്ചു

ധർണ്ണ
ധർണ്ണ

By

Published : Dec 6, 2019, 2:02 AM IST

Updated : Dec 6, 2019, 4:26 AM IST

മലപ്പുറം: അഴിമതിക്കും ദുർഭരണത്തിനുമെതിരെ പെരിന്തൽമണ്ണ നഗരസഭയിലേക്ക് മുസ്ലീം ലീഗ് മാർച്ചും ധർണ്ണയും നടത്തി. മുൻ നഗര വികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ധർണ ഉദ്‌ഘാടനം ചെയ്‌തു.

പെരിന്തൽമണ്ണ നഗരസഭയിലേക്ക് മുസ്ലീം ലീഗ് മാർച്ച് നടത്തി
അഴിമതി നിറഞ്ഞ തുഗ്ലക്ക് ഭരണമാണ് നഗരസഭയിൽ നടക്കുന്നതെന്നും കേരളത്തിലെ ഏറ്റവും മോശപ്പെട്ട നഗരസഭയാണിതെന്നും ധർണ ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു. സ്വന്തമായി 13 ഏക്കർ സ്ഥലമുള്ള സംസ്ഥാനത്തെ ഏക നഗരസഭയായിട്ടും മാലിന്യ നിർമാർജനത്തിന് ശാശ്വത പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. സ്കൂൾ കെട്ടിടം പോലും പൊളിച്ച് മാർക്കറ്റ് ഉണ്ടാക്കുകയാണെന്നും മഞ്ഞളാംകുഴി അലി എംഎൽഎ ആരോപിച്ചു.കഴിഞ്ഞ പ്രളയകാലത്തോടെ 1930 റോഡുകൾ മലപ്പുറം ജില്ലയിൽ മാത്രം തീർത്തും ഉപയോഗശൂന്യമായി. സംസ്ഥാന സർക്കാർ റോഡുകൾ പുനർ നിർമിക്ക3ൻ വേണ്ടി 688 കോടി രൂപ വകയിരുത്തിയിട്ടും ഒരു രൂപ പോലും മലപ്പുറം ജില്ലക്ക് അനുവദിച്ചില്ല. പ്രളയം മൂലം നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് അടിയന്തര സഹായമായി അനുവദിച്ച 10,000 രൂപക്ക് വേണ്ടി ജനങ്ങൾ വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുകയാണന്നും അദ്ദേഹം ആരോപിച്ചു. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ രണ്ട് ബസ്റ്റാൻഡുകൾ ഉള്ള പെരിന്തൽമണ്ണയിൽ മൂന്നാമത്തെ ബസ് സ്റ്റാൻഡ് നിർമിക്കാനുള്ള തിരക്കിലാണ് നഗരസഭ ചെയർമാനെന്നും ആരോപിച്ചു. ധർണയിൽ മുൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി, പച്ചിരീ ഫാറൂഖ് തുടങ്ങി നേതാക്കൾ സംസാരിച്ചു.
Last Updated : Dec 6, 2019, 4:26 AM IST

ABOUT THE AUTHOR

...view details