മുസ്ലീംലീഗ് ഉന്നതാധികാര സമിതി ബുധനാഴ്ച പാണക്കാട് ചേരും. മൂന്നാം സീറ്റ് വിഷയത്തിൽ കോണ്‍ഗ്രസ് മുന്നോട്ട് വച്ച ബദൽ നിർദ്ദേശങ്ങളിൽ തീരുമാനമെടുക്കുന്നതിനായാണ് യോഗം. തെരഞ്ഞെടുപ്പിൽ ലീഗ് എടുക്കേണ്ട നിലപാടുകളും ചർച്ചയാകും.
മുസ്ലീം ലീഗ് ഉന്നതാധികാര സമിതി യോഗം ബുധനാഴ്ച - കോണ്‍ഗ്രസ്
മൂന്നാം സീറ്റ് വിഷയത്തിൽ കോണ്‍ഗ്രസ് മുന്നോട്ട് വച്ച ബദൽ നിർദ്ദേശങ്ങളിൽ തീരുമാനമുണ്ടാകും
മുസ്ലിം ലീഗ്
മൂന്നാം സീറ്റെന്ന ലീഗിന്‍റെ ആവശ്യം നിലവിലെ സാഹചര്യത്തിൽ അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് ബദൽ നിർദ്ദേശം മുന്നോട്ട് വച്ചത്. ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് അല്ലെങ്കില്‍ കൂടുതല്‍ നിയമസഭാ സീറ്റ് നല്‍കാം തുടങ്ങിയ നിർദ്ദേശങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ട് വച്ചിരിക്കുന്നത്. നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കണമോ എന്നതടക്കമുള്ള കാര്യങ്ങളില്‍ യോഗത്തിൽ തീരുമാനമുണ്ടായേക്കും.