മലപ്പുറം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഓഫീസ് സമുച്ചയം വിട്ട് നല്‍കി മുസ്ലീം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റി. മലപ്പുറം കോട്ടക്കുന്നിലുള്ള നാല് നിലയോടുകൂടിയ ഭാഷാ സമര സ്‌മാരക കെട്ടിടമാണ് ഐസൊലേഷന്‍ സെന്‍ററാക്കാനായി നഗരസഭയ്ക്ക് വിട്ടു നല്‍കിയത്. ഓഫീസ് വിട്ടു നല്‍കുന്ന സമ്മത പത്രം മുസ്ലീംലീഗ് ജില്ലാ പ്രസിഡന്‍റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സൺ സി.എച്ച് ജമീല ടീച്ചര്‍ക്ക് കൈമാറി.
യൂത്ത് ലീഗ് മലപ്പുറം ജില്ലാ ആസ്ഥാനം ഐസൊലേഷൻ വാർഡാകും
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നിർദ്ദേശത്തെ തുടർന്നാണ് യൂത്ത് ലീഗ് ഓഫീസ് ഐസൊലേഷൻ വാർഡാക്കാൻ വിട്ടു നല്‍കിയത്. ഓഫീസ് വിട്ടു നല്‍കുന്ന സമ്മത പത്രം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറം നഗരസഭാ ചെയര്‍പേഴ്‌സൺ സി.എച്ച് ജമീല ടീച്ചര്‍ക്ക് കൈമാറി.
ലോക്‌ഡൗണ്‍ പിന്‍വലിക്കുന്നതോടെ തിരിച്ചെത്തുന്ന പ്രവാസികളെയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റു ജില്ലകളില്‍ നിന്നെത്തുന്നവരെയും ഐസൊലേഷനില്‍ പാര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കുന്നതിന് മുസ്ലീം ലീഗിന്‍റെ സ്ഥാപനങ്ങള്‍ വിട്ടു നല്‍കണമെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍ദേശം നല്‍കിയിരുന്നു. സമ്മത പത്രം കൈമാറുന്ന ചടങ്ങില്‍ ജില്ല പ്രസിഡന്‍റ് അന്‍വര്‍ മുള്ളമ്പാറ, ം ജനറല്‍ സെക്രട്ടറി കെ.ടി അഷ്റഫ്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, ജില്ലാ ട്രഷറര്‍ വി.ടി സുബൈര്‍ തങ്ങള്‍, മുസ്ലിം ലീഗ് നഗരസഭാ പാര്‍ലമെന്‍ററി പാർട്ടി ലീഡര്‍ ഹാരിസ് ആമിയന്‍ എന്നിവർ പങ്കെടുത്തു.