മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് പക്ഷം എസ്‌ഡിപിഐ, ബിജെപി എന്നീ പാർട്ടികളുമായി സഖ്യമുണ്ടാക്കിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. എസ്‌ഡിപിഐ കൂടുതൽ സീറ്റ് പിടിച്ചത് എൽഡിഎഫ് പിന്തുണയിലെന്നും ലിസ്റ്റ് പുറത്ത് വിടാൻ തയ്യാറെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെൽഫെയർ പാർട്ടിയുമായും എൽഡിഎഫ് തെരഞ്ഞെടുപ്പിൽ സഹകരിച്ചു.
എൽഡിഎഫ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് അവിശുദ്ധ കൂട്ടുകെട്ടിന്‍റെ സഹായത്തിലെന്ന് മുസ്ലീം ലീഗ് - തദ്ദേശ തെരഞ്ഞെടുപ്പ് വാർത്തകൾ
നിയമസഭാ തെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടി, എംപി സ്ഥാനം രാജിവെച്ച് മത്സരത്തിനിറങ്ങുമെന്ന് കെ.പി.എ മജീദ്
ഇരുട്ടിന്‍റെ മറവിൽ ഇടത് പക്ഷവും നീക്കുപോക്കുകള്‍ ഉണ്ടാക്കി. മതേതര കാഴ്‌ചപ്പാടിൽ ലീഗ് ഒരിക്കലും ഒത്തു തീർപ്പ് നടത്തില്ല. വിട്ട് വീഴ്ച്ച ചെയ്യുകയാണ് ലീഗിന്‍റെ ശൈലി. വിഭാഗീയത വളർത്തി രക്ഷപ്പെടാമെന്ന് ആരും കരുതേണ്ട. അത് പൊളിക്കുന്ന രീതിയിൽ ലീഗ് ക്യാംപയിൻ നടത്തും. എസ്‌ഡിപിഐ ബന്ധത്തിന് ഇടത് പക്ഷം മറുപടി പറയട്ടെയെന്നും വർഗീയ ആരോപണം ഉന്നയിക്കുന്നവരാണ് ആദ്യം മറുപടി പറയേണ്ടതെന്നും അദ്ദേഹം കൂട്ടിചേർത്തു.
തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മുൻതൂക്കം കിട്ടിയത് അവിശുദ്ധ കൂട്ട് കെട്ടിനെ തുടർന്നെന്ന് കെ.പി.എ മജീദും ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ചുമതല പികെ കുഞ്ഞാലിക്കുട്ടിക്കും എംകെ മുനീറിനുമായിരിക്കുമെന്നും കെ.പി.എ മജീദ് അറിയിച്ചു. കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.