കേരളം

kerala

ETV Bharat / state

വീണ്ടുമൊരു ബലിപെരുന്നാൾ കൂടി; ആഘോഷങ്ങൾ വീടുകളില്‍ മാത്രം - eid-bakrid-today

കൊവിഡ് നിയന്ത്രണങ്ങളോടെ ആരാധാനാലയങ്ങളില്‍ പ്രാർഥനകള്‍ നടക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് മുന്‍ഗണന.

വീണ്ടുമൊരു ബലിപെരുന്നാൾ കൂടി ബക്രീദ്‌ വാർത്ത ആഘോഷങ്ങൾ വീടുകളിൽ മാത്രം kerala-celebrates-eid-al-adha-today eid-bakrid-today muslim-belivers-celebrate-eid-bakrid-today
വീണ്ടുമൊരു ബലിപെരുന്നാൾ കൂടി;ആഘോഷങ്ങൾ അകത്തളങ്ങളിൽ മാത്രം

By

Published : Jul 21, 2021, 9:42 AM IST

Updated : Jul 21, 2021, 2:15 PM IST

മലപ്പുറം: സമര്‍പ്പണത്തിന്‍റെ ജ്വലിക്കുന്ന ഓര്‍മകളുമായി ഒരു ബലിപെരുന്നാള്‍ കൂടി. ഒരുമയോടെ ആഘോഷിക്കാം ഈ ബലിപെരുന്നാളും. ആത്മസമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷദിനം ഒരിക്കല്‍ കൂടി നമ്മിലേക്ക് വന്നിരിക്കുകയാണ്. ഇബ്രാഹിം നബിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ത്യാഗസ്മരണകളുമായി ഒരു ദിനം കൂടി വന്നണയുമ്പോള്‍ ലോകത്തിന് നല്‍കുന്ന സന്ദേശവും മഹത്തരമാണ്. പ്രത്യേകിച്ച ലോകം ഒരു വലിയ പരീക്ഷണത്തിലൂടെ നീങ്ങുന്ന ഈ കാലത്ത്.

വീണ്ടുമൊരു ബലിപെരുന്നാൾ കൂടി; ആഘോഷങ്ങൾ വീടുകളില്‍ മാത്രം

ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും ബലിപെരുന്നാൾ

പരീക്ഷണങ്ങള്‍ക്കൊടുവില്‍ വിജയം സുനിശ്ചിതമാണെന്നാണ് ഈ ബലിപെരുന്നാള്‍ സന്ദേശവും ലോകത്തോട് പറയുന്നത്. അതാണ്, വിശ്വാസസമൂഹത്തെ മുന്നോട്ടുനയിക്കുന്നതും. ബലിപെരുന്നാള്‍ നമുക്കേകുന്ന സഹനസന്ദേശമാണ് നാം ഉള്‍ക്കൊള്ളേണ്ടത്. സാമൂഹിക അകലങ്ങളുടെ കാലത്ത് പരസ്പരമുള്ള കരുതലോടെയാണ് നാം മുന്നോട്ടു പോകേണ്ടത്.

മാനസികമായ ഐക്യമാണ് നാം കൈമുതലാക്കേണ്ടത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ചെലവഴിച്ച് ബലിപെരുന്നാള്‍ ദിനം നമുക്ക് സന്തോഷ നിമിഷങ്ങളാക്കാം. കൊവിഡ് നിയന്ത്രണങ്ങളോടെ ആരാധാനാലയങ്ങളില്‍ പ്രാർഥനകള്‍ നടക്കും. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് മുന്‍ഗണന.

രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടികള്‍ എല്ലാ പള്ളികളിലും ആരാധനാലയങ്ങളിലും സ്വീകരിക്കുമെന്ന് വിവിധ മുസ്ലീം സംഘടനാ നേതാക്കള്‍ നേരത്തെ തന്നെ ജില്ലാ ഭരണകൂടത്തിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരത്തിനായി പരമാവധി 40 പേര്‍ മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്ന് മഹല്ല് കമ്മിറ്റി ഉറപ്പ് വരുത്തും.

പെരുന്നാള്‍ നിസ്‌കാരത്തിനും ഖുത്വുബക്കും കേരള മുസ്‌ലിം ജമാഅത്ത്‌സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി.

Last Updated : Jul 21, 2021, 2:15 PM IST

ABOUT THE AUTHOR

...view details