മലപ്പുറം: കൊവിഡിനെതിരെ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും മുന്നണി പോരാളികളായ മറ്റു വകുപ്പ് ജീവനക്കാർക്കും ജനപ്രതിനിധികൾക്കും സന്നദ്ധസേവകർക്കും അഭിവാദ്യൾ അർപ്പിച്ച് മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പിന്‍റെ അഭിവാദ്യ ഗാനം പുറത്തിറങ്ങി. ആരോഗ്യമന്ത്രി കെ കെ ശൈലജ ഓൺലൈനായാണ് സംഗീത ശിൽപം പുറത്തിറക്കിയത്.
ആരോഗ്യ പ്രവർത്തകർക്ക് അഭിവാദ്യം അർപ്പിച്ച് മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പിന്‍റെ സംഗീത ശിൽപം - യു കെ കൃഷ്ണൻ
ആരോഗ്യമന്ത്രി കെ കെ ശൈലജ ഓൺലൈനായാണ് സംഗീത ശിൽപം പുറത്തിറക്കിയത്

ആരോഗ്യ പ്രവർത്തകർക്കു അഭിവാദ്യം അർപ്പിച്ച് മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പിന്‍റെ സംഗീത ശിൽപം
ആരോഗ്യ പ്രവർത്തകർക്കു അഭിവാദ്യം അർപ്പിച്ച് മലപ്പുറം ജില്ലാ ആരോഗ്യ വകുപ്പിന്‍റെ സംഗീത ശിൽപം
ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെയാണ് രചനയും സംഗീതവും ആലാപനവും സാങ്കേതിക നിർവ്വഹണവും പൂർത്തിയാക്കിയത്. ഡിഎംഒ ഡോ.സെക്കീന ഉൾപ്പെടെ ആരോഗ്യപ്രവർത്തകർ ആലപിച്ച ഗാനമാണ് കേരളത്തിനു സമർപ്പിച്ചത്. ജില്ലാ എം സി എച് ഓഫീസർ ടി യശോദയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നു. ടെക്നിക്കൽ അസിസ്‌ന്‍റ് യു കെ കൃഷ്ണൻ സംവിധാനം നിർവഹിച്ചു. ആതിര കൃഷ്ണന്‍റേതാണ് സംഗീതം. ഡിഎംഒ, എൻ എച്ച് എം പ്രോഗ്രാം മാനേജർ ഡോക്ടർ എ ഷിബുലാൽ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവരാണ് ഗാനം ആലപിച്ചത്.