കേരളം

kerala

ETV Bharat / state

കൊലക്കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി - ദുരൂഹ സാഹചര്യത്തിൽ

സലീമിന്‍റെ മരണം ആത്മഹത്യയെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കൊലക്കേസ് പ്രതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

By

Published : Oct 29, 2019, 3:52 PM IST

മലപ്പുറം: കൊലക്കേസ് പ്രതിയെ ദൂരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാർ പഞ്ചായത്ത് മൈലാടി സ്വദേശി പഴംകുളത്ത് സലീം (50) ന്‍റെ മൃതദേഹമാണ് പൂക്കോട്ടുംപാടം റോഡിനടുത്ത് നിലംപതി പാടശേഖരത്തിന് സമീപം കാണപ്പെട്ടത്. 2017 ഫെബ്രുവരി 24-ന് ഐ.എൻ.ടി.യു.സി നേതാവും ഓട്ടോറിക്ഷ ഡ്രൈവറുമായിരുന്ന പൂക്കോട്ടുംപാടം നിലംപതി സ്വദേശി മുണ്ടമ്പ്ര മുഹമ്മദാലിയെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ഇയാൾ കുത്തി കൊലപ്പെടുത്തിയിരുന്നു. ഈ കേസിന്‍റെ വിചാരണ നടന്നു വരികയാണ്. എന്നാൽ മുഹമ്മദാലി നൽകാനുള്ള പണം കുടുംബം നൽകണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കേസ് നടക്കുന്നതിനാൽ വിധിയാകാതെ പണം നൽകാൻ കഴിയില്ലെന്ന നിലപാട് മുഹമ്മദാലിയുടെ കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. മുഹമ്മദാലിയുടെ വീട്ടിൽ പണം ആവശ്യപ്പെട്ട് എത്തിയതാണോ ഇയാൾ എന്നും സംശയമുണ്ട്. സലീമിന്‍റെ മരണം ആത്മഹത്യയാകാനാണ് സാധ്യത എന്ന സൂചനയാണ് പൊലീസ് നൽകുന്നത്. മൃതദേഹത്തിന് സമീപത്ത് നിന്നും മദ്യവും വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട് . മദ്യപാനിയായ ഇയാൾ വിഷം മദ്യത്തിൽ കലർത്തി കഴിച്ചതാണോ എന്നും സംശയമുണ്ട്. ഫോറൻസിക് വിഭാഗം എത്തിയ ശേഷമേ തുടർ നടപടി സ്വീകരിക്കു.

ABOUT THE AUTHOR

...view details