കെ മുരളീധരൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് വടകര മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ മുരളീധരൻ പാണക്കാട് എത്തിയത്. പാണക്കാട് കുടുംബത്തിലെ അനുഗ്രഹം എന്നും തുണച്ചിട്ടുണ്ടെന്നും അനുഗ്രഹം തേടി എത്തിയതാണെന്നും കെ മുരളീധരൻ പറഞ്ഞു. ലീഗിന്‍റെ വികാരം കൂടി പരിഗണിച്ചാണ് തന്നെ സ്ഥാനാർഥിയാക്കിയത് എന്നും മുരളീധരൻ വ്യക്തമാക്കി.
അനുഗ്രഹം തേടി കെ മുരളീധരൻ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു - ഹൈദരലി ശിഹാബ് തങ്ങൾ
വടകരയിൽ കെ മുരളീധരന്‍റെ സ്ഥാനാർഥിത്വം യുഡിഎഫിന് പുത്തനുണർവായെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ലീഗിന്‍റെ വികാരം കൂടി പരിഗണിച്ചാണ് തന്നെ സ്ഥാനാർത്ഥിയാക്കിയതെന്ന് കെ മുരളീധരൻ.

അനുഗ്രഹംതേടി കെ മുരളീധരൻ
അനുഗ്രഹംതേടി കെ മുരളീധരൻ ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു
കെ മുരളീധരന്‍റെ വടകരയിലെ സ്ഥാനാർഥിത്വം യുഡിഎഫിന് പുത്തനുണർവ് നൽകിയതായി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. തിന്മക്കെതിരെ നന്മ വിജയിക്കണമെന്നാണ് തങ്ങൾ പ്രാർത്ഥിച്ചതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുരളീധരനെ സ്വീകരിക്കുന്നതിനായി നിരവധി യുഡിഎഫ് നേതാക്കളും പാണക്കാട് തങ്ങളുടെ വസതിയിൽ എത്തിയിരുന്നു.
Last Updated : Mar 21, 2019, 11:53 AM IST