രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറെടുക്കുന്നു; കെ മുരളീധരൻ
കേരള ഗവർണറോട് ശക്തമായ ഭാഷയിൽ സംസാരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി സംസ്ഥാനത്തിന് അപമാനമാണെന്ന് കെ മുരളീധരന് എംപി
മലപ്പുറം:രാജ്യം രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തയ്യാറാവുകയാണെന്ന് കെ.മുരളീധരൻ എംപി. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 99-ാം രക്തസാക്ഷി ദിനം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന കേന്ദ്രമന്ത്രിമാർ രാജ്യത്തിന്റെ ബാധ്യതയായി മാറുകയാണ്. മതേതരമായ രാജ്യത്തിലെ മുഖമുദ്ര സംരക്ഷിക്കാൻ ഏതറ്റം വരെ പോരാടാനും കോൺഗ്രസ് തയ്യാറാകണം. സംസ്ഥാന ഗവർണറോട് ശക്തമായ ഭാഷയിൽ സംസാരിക്കാൻ കഴിയാത്ത മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്. കേരളത്തിലെ ന്യൂനപക്ഷത്തെ സംരക്ഷിക്കാൻ കഴിയില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും മുരളീധരൻ കുറ്റപ്പെടുത്തി.