മലപ്പുറം: നിലമ്പൂരിലെ വികസന പ്രവർത്തനങ്ങൾക്ക് നഗരസഭ തടസം നിൽക്കുന്നുവെന്ന് പി.വി.അൻവർ എം.എൽ. എ. നിലമ്പൂർ ചന്തക്കുന്നിലെ ബസ് സ്‌റ്റാൻഡ് കെട്ടിടം പൊളിച്ചിട്ടിട്ട് രണ്ടു വർഷമായി ഇതുവരെ ഒരു നടപടിയുമായിട്ടില്ല. നിലമ്പൂർ നഗരസഭയുടെ കീഴിലുള്ള നിലമ്പൂർ ഗവ: മാനവേദൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ 8 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്, എന്നാൽ നിലമ്പൂർ നഗരസഭ ഒരു രൂപ പോലും സ്‌ക്കൂളിന്‍റെ വികസനവുമായി ബന്ധപ്പെട്ട് നൽകിയില്ലെന്ന് മാത്രമല്ല, സ്‌ക്കൂൾ വളപ്പിലെ മരങ്ങൾ ലേലം ചെയ്യത് കിട്ടിയ ലക്ഷങ്ങൾ കൊണ്ടു പോകുക മാത്രമാണ് ചെയ്തത്. സ്‌ക്കൂളിന്‍റ വികസനങ്ങൾക്ക് നഗരസഭ തുരങ്കം വെയ്ക്കാൻ ശ്രമിക്കുന്നുവെന്നും പി.വി.അൻവർ ആരോപിച്ചു.
നിലമ്പൂരിലെ വികസന പ്രവർത്തനങ്ങൾക്ക് നഗരസഭ തടസം നിൽക്കുന്നു പി.വി.അൻവർ - പി.വി.അൻവർ
നിലമ്പൂർ ചന്തക്കുന്നിലെ ബസ് സ്‌റ്റാൻഡ് കെട്ടിടം പൊളിച്ചിട്ടിട്ട് രണ്ടു വർഷമായി ഇതുവരെ ഒരു നടപടിയുമായിട്ടില്ലെന്നും. ഗവ: മാനവേദൻ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്‍റെ വികസനങ്ങൾക്ക് തുരങ്കം വെയ്ക്കാൻ ശ്രമിക്കുന്നുവെന്നും പി.വി.അൻവർ ആരോപിച്ചു.
പി.വി.അബ്‌ദുൽ വഹാബ് എം.പി. 25 ലക്ഷം രൂപ സ്ക്കൂളിന്‍റെ വികസന പ്രവർത്തനങ്ങൾക്ക് നൽകി. എം.എൽ. എയുടെ ആസ്‌തി വികസന ഫണ്ടിൽ നിന്നും ഒന്നര കോടി രൂപയും അനുവദിച്ചു. ഒരു വിഭാഗം കോൺഗ്രസുകാർ എം.എൽ.എയെ ഒറ്റപ്പെടുത്താൻ ശ്രമം നടത്തുമ്പോൾ കോൺഗ്രസിലെയും, യു.ഡി.എഫിലെ മറ്റ് കക്ഷികളുടെയും സാധാരണ പ്രവർത്തകരും പ്രാദേശിക നേതാക്കളുമെല്ലാം വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫോണിലൂടെ സംസാരിക്കുന്നുണ്ടെന്നും, എൽ.ഡി.എഫ് സർക്കാറിന്‍റെ പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ ഇടയിൽ പിന്തുണ വർധിച്ചു വരുന്നുണ്ടെന്നും എം.എൽ എ പറഞ്ഞു.