മലപ്പുറം: മുണ്ടേരി കൃഷിഫാം പുനർ നിർമാണം വൈകുന്നു. 2019 സിസംബർ 11 ന് ചേർന്ന മന്ത്രിസഭ യോഗമാണ് പ്രളയ പുനർനിർമാണ പാക്കേജിൽ ഉൾപ്പെടുത്തി ആറ് കോടി രൂപ അനുവദിച്ചിരുന്നത്. കഴിഞ്ഞ പ്രളയത്തില്‍ ചാലിയാർ കരകവിഞ്ഞ് ഫാമിലേക്ക് കുത്തി ഒഴുകിയതിനാൽ ഹെക്ടർ കണക്കിന് കൃഷിയാണ് നശിച്ചത്. മുണ്ടേരി സീഡ് ഫാം അഞ്ചാം ബ്ലോക്കിലെ പ്രധാന വിളകളെല്ലാം മലവെള്ളമെടുത്തിരുന്നു. മൂന്നാം ബ്ലോക്ക് പൂർണമായും ഇല്ലാതായിരുന്നു.
മുണ്ടേരി കൃഷിഫാം പുനർ നിർമാണം വൈകുന്നു
മുണ്ടേരി സീഡ് ഫാം അഞ്ചാം ബ്ലോക്കിലെ പ്രധാന വിളകളെല്ലാം കഴിഞ്ഞ പ്രളയത്തില്‍ മലവെള്ളമെടുത്തിരുന്നു.
ഫാമിനകത്തെ ചാലിയാർ പുഴയുടെ വശത്തെ മൂന്നര കിലോമീറ്റർ റോഡാണ് പ്രളയത്തിൽ ഒലിച്ച് പോയത്. 3500 ഓളം വിത്ത് പാകിയിരുന്നത് വള്ളം കയറി നശിച്ചു. ഈ വർഷത്തേക്ക് കരുതിയിരുന്ന 40,000ത്തോളം കുരുമുളക് വള്ളികൾ, കോക്കനട്ട് കൗൺസിലിംഗിനായി തയ്യാറാക്കിയ 50,000 ത്തോളം തെങ്ങിൻ തൈകൾ ഇറിഗേഷൻ സാമഗ്രികൾ, പമ്പ് സെറ്റുകൾ' പമ്പ് ഹൗസുകൾ എന്നിവ പൂർണമായും കേടായി.
വിത്ത് കൃഷി തോട്ടത്തിലെ നാശനഷ്ടങ്ങൾ വിലയിരുത്തിയാണ് പുനർനിർമാണം ലക്ഷ്യം മിട്ട് സർക്കാർ തുക അനുവദിച്ചത്. പ്രളയ മേഖലയിലെ മണ്ണ് സംരക്ഷണത്തിനും സംസ്ഥാന സർക്കാർ തുക നീക്കിവെച്ചിരുന്നു. കഴിഞ്ഞവർഷം ഡിസംബർ മാസത്തോടെ പുനർനിർമാണ പ്രവർത്തി തുടങ്ങാനാകുമെന്നാണ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ മാർച്ച് 12 ന് അനുമതി ലഭിച്ചിട്ടും പ്രവർത്തി തുടങ്ങാൻ ഫാം അധികൃതരുടെ ഭാഗത്ത് നിന്നും യതോരുവിധ നീക്കവും ആരംഭിച്ചിട്ടില്ല.
TAGGED:
latest malappuram