മലപ്പുറം:മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയും സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനുമായ എം ശിവശങ്കറിനെ ഇഡി കസ്റ്റഡയിൽ എടുത്തതിന് പിന്നാലെ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
ശിവശങ്കർ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ; മുഖ്യമന്ത്രി രാജിവെക്കണമെന്ന് മുല്ലപ്പള്ളി - സ്വർണ്ണക്കടത്ത് കേസ്
സ്വർണ്ണക്കടത്ത് കേസിൽ ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
ശിവശങ്കർ ഇഡിയുടെ കസ്റ്റഡിയിൽ; മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി മുല്ലപ്പള്ളി
കൂടുതൽ വായിക്കാൻ: എം. ശിവശങ്കർ എൻഫോഴ്സ്മെന്‍റ് കസ്റ്റഡിയിൽ
അഭിമാനം ഉണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത് മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
Last Updated : Oct 28, 2020, 12:39 PM IST